ഇംഗ്ലണ്ടിെൻറ യുവേഫ നേഷൻസ് ലീഗ് പ്രതീക്ഷകൾ അസ്തമിച്ചു. ഞായറാഴ്ച നടന്ന മത്സരത്തിൽ ബെൽജിയത്തിനെതിരെ 2-0ന് തോറ്റതോടെയാണ് ഇംഗ്ലണ്ട് ഫൈനൽസ് കാണാതെ പുറത്തായത്. ബെൽജിയത്തിനായി യൂറി ടെയ്‍ല്മാൻസ്, ഡ്രൈസ് മെർട്ടെൻസ് എന്നിവർ ലക്ഷ്യം കണ്ടു.
തുടർച്ചയായ രണ്ടാം തോൽവിയോടെ ലീഗ് 'എ' ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയൻറുമായി ബെൽജിയമാണ് ഒന്നാമത്. 10 പോയൻറുമായി ഡെൻമാർക്ക് രണ്ടാം സ്ഥാനത്തേക്ക് കയറിയേപ്പാൾ ഏഴുപോയൻറ് മാത്രമുള്ള ഇംഗ്ലണ്ട് മൂന്നാമതായി.
ഞായറാഴ്ച ഡെൻമാർക്ക് 2-1ന് ഐസ്ലൻഡിനെ തോൽപിച്ചിരുന്നു. ഒരു മത്സരം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഡെൻമാർക്കിെൻറ ജയത്തോടെ അവർക്കെതിരെ ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഒരുപോയൻറ് നേടിയാൽ മാത്രമേ ബെൽജിയത്തിന് ഫൈനൽസിലെത്താനാകൂ.
മറ്റ് മത്സരങ്ങളിൽ നെതർലാൻഡ്സ് 3-1ന് ബോസ്നിയയെ തോൽപിച്ചു. ഓറഞ്ച് പടക്കായി ജോർജിന്യോ വിനാൽഡം രണ്ടുഗോൾ നേടി. മറ്റൊരു മത്സരത്തിൽ ഇറ്റലി 2-0ത്തിന് പോളണ്ടിനെ തോൽപിച്ചു.
ഇതോടെ ഗ്രൂപ്പ് 'എ' ഒന്നിൽ നെതർലൻഡ്സിനെ മറികടന്ന് ഇറ്റലി ഒന്നാമൻമാരായി. ഇതോടെ അടുത്ത ഒക്ടോബറിൽ നടക്കുന്ന ഫൈനൽസിന് ഇറ്റലി യോഗ്യത നേടി. റഷ്യക്കെതിരെ 3-2നായിരുന്നു തുർക്കിയുടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.