മൈനസ് പാസ് അനായാസം കൈാര്യം ചെയ്യുന്ന ഗോളിമാരുള്ളത് ഡിഫേൻറഴ്സിന് വലിയ കരുത്താണ്. പ്രതിസന്ധി ഘട്ടങ്ങളിൽ അത് അനിവാര്യവുമാണ്. ചില സന്ദർഭങ്ങളിലെങ്കിലും മൈനസ് പാസുകൾ വില്ലനാവാറുണ്ട്. മൈനസ് പാസുകൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഏത് വമ്പൻ ഗോളിക്കും വലിയ വിലെകാടുക്കേണ്ടി വരും.
യുവേഫ നാഷൻസ് ലീഗിലെ നിർണായക മത്സരത്തിൽ ഡെൻമാർക്കിനെതിരെ ബെൽജിയം ഗോളി തിബോട്ട് കൊർടുവക്ക് അങ്ങനെ ഒരു അമളി പറ്റി. ബെൽജിയത്തിെൻറയും റയൽ മഡ്രിഡിെൻറ വിശ്വസ്ഥനായ താരം അനായാസം മൈനസ് പാസുകൾ വാങ്ങി പന്ത് സപ്ലൈ ചെയ്യുന്ന ഗോളികൂടിയാണ്. മനോഹരമായ സേവിങ്ങുകളോടൊപ്പം ഇൗ കഴിവും കൂടിയുള്ളതാണ് തിബോട്ട് കൊർടുവയെ ടോപ് സ്റ്റാർ ഗോളി കൂടിയാക്കിയത്.
എന്നാൽ, ഡെൻമാർക്കിനെതിരായ മത്സരത്തിൽ ചെറിയൊരു പാളിച്ച പറ്റി. വിങ് ബാക്ക് നസർ ഷാഡ്ലി നൽകിയ മൈനസ് പാസ് കാലിൽ കൊരുക്കാൻ ഗോളിക്ക് പാളി. പന്ത് നേരെ ചെന്നത് പോസ്റ്റിലേക്കാണ്. ഈ ഗോൾ വഴങ്ങിയതിനു പിന്നാലെ കെവിൻ ഡിബ്രൂയിൻ ഗോൾ തിരിച്ചടിച്ചതിനാൽ ബെൽജിയം അപകടം ഒഴിവാക്കി മത്സരത്തിൽ മുൻ തൂക്കം നിലനിർത്തി. മത്സരത്തിൽ ഡൻമാർക്കിനെ 4-2ന് തോൽപിച്ച് ബെൽജിയം നാഷൻസ് ലീഗ് ഫൈനൽസിൽ പ്രവേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.