വാസ്കോ: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച് പേടിച്ചതുതന്നെ സംഭവിച്ചു. കോവിഡും ക്വാറൻറീനുമെല്ലാമായി 18 ദിവസത്തെ ഇടവേളക്കുശേഷം ടീമംഗങ്ങൾ പൂർണമായും ശാരീരികക്ഷമത കൈവരിക്കാനാവാതെ ഇറങ്ങേണ്ടിവന്ന ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി. ബംഗളൂരു എഫ്.സിയോട് 1-0ത്തിനാണ് മഞ്ഞപ്പട പരാജയപ്പെട്ടത്.
10 കളികളിലെ ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിനാണ് തിലക് മൈതാനത്ത് അന്ത്യമായത്. സീസൺ തുടക്കത്തിലെ പതർച്ചക്കുശേഷം പതിയെ ഫോമിലേക്കുയർന്ന ബംഗളൂരുവിന്റെ പരാജയമറിയാതെയുള്ള കുതിപ്പ് ഇതോടെ എട്ടാം മത്സരത്തിലേക്ക് നീണ്ടു. 12കളികളിൽ 20 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 14 കളികളിൽ ബംഗളൂരുവിനും 20 പോയന്റായെങ്കിലും ഗോൾശരാരശിയിലെ കുറവിൽ നാലാമതാണ് ടീം. 13 മത്സരങ്ങളിൽ 23 പോയന്റുമായി ഹൈദരാബാദ് എഫ്.സി ഒന്നാമതും 12 കളികളിൽ 22 പോയേന്റാടെ ജാംഷഡ്പൂർ രണ്ടാമതുമുണ്ട്.
മത്സരവും കാര്യമായ പരിശീലനവുമില്ലാതെ ഇറങ്ങേണ്ടിവന്ന ബ്ലാസ്റ്റേഴ്സിനെക്കാൾ മത്സരത്തിൽ മുൻതൂക്കം ബംഗളൂരുവിനുതന്നെയായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 56ാം മിനിറ്റിൽ റോഷൻ സിങ്ങിന്റെ ഫ്രീകിക്കിൽനിന്നായിരുന്നു ബംഗളൂരുവിൻെറ ഗോൾ. 22കാരനായ വിങ് ബാക്കിന്റെ ഇടങ്കാലിൽനിന്ന് പറന്ന വെടിയുണ്ട ഡൈവ് ചെയ്ത ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ്ങിന്റെ നീട്ടിയ കരങ്ങളെ മറികടന്ന് വലയിൽ പതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.