പരിക്കും വിവാദങ്ങളും നിഴലിലാക്കിയ കരീം ബെൻസേമയുടെ തകർപ്പൻ തിരിച്ചുവരവിൽ നിർണായക ജയം പിടിച്ച് റയൽ മഡ്രിഡ്. ബെൻസേമക്കൊപ്പം മറ്റൊരു വെറ്ററൻ താരം ടോണി ക്രൂസും ലക്ഷ്യം കണ്ട കളിയിൽ അറ്റ്ലറ്റിക് ക്ലബിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു മഡ്രിഡ് ടീമിന്റെ വിജയം. ലാ ലിഗയിലും അല്ലാതെയും അവസാനം കളിച്ച രണ്ടു കളിയും തോറ്റതിന്റെ ക്ഷീണം തീർത്തായിരുന്നു പോയിന്റ് നിലയിൽ എട്ടാമതുള്ള റയൽ തിരിച്ചെത്തിയത്. വിയ്യാ റയലും ബാഴ്സയും എതിരാളികളായി വന്ന കഴിഞ്ഞ കളികളിൽ ടീം ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന റയലിന് ഇതോടെ മൂന്നാമതുള്ള റയൽ സോസിദാദിനെക്കാൾ മൂന്നു പോയിന്റ് മേൽക്കൈയുണ്ട്.
എതിരാളികൾ വാണ ആദ്യ 20 മിനിറ്റിലെ ആധികൾ തീർത്ത് ആദ്യം ഗോൾ നേടിയത് കരീം ബെൻസേമ. മാർകോ അസൻസിയോ തലവെച്ചിട്ടത് ലക്ഷ്യം തെറ്റി കാലിലെത്തിയ ഫ്രഞ്ച് താരം പൊള്ളുന്ന ഇടംകാലൻ ഷോട്ടിൽ പോസ്റ്റിന്റെ മൂലയിലെത്തിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആംഗിളിൽ പന്ത് പറന്നെത്തിയപ്പോൾ ഗോളി പോലും കാഴ്ചക്കാരനായി. രാജ്യാന്തര ഫുട്ബാളിൽനിന്ന് അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച 35 കാരൻ ഉടനീളം അതിവേഗ നീക്കങ്ങളുമായി മൈതാനം നിറഞ്ഞുകളിച്ചു. സീസണിൽ താരത്തിനിന് 18 കളികളിൽ 12ാം ഗോളാണ്. ഗോൾ നേട്ടത്തിനു തൊട്ടുപിറകെ അസൻസിയോക്ക് തളികയിലെന്നപോലെ ബെൻസേമ നൽകിയ പന്ത് ലക്ഷ്യത്തിനരികെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.