ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് ഇന്ന് രണ്ടാം അങ്കം. ഐ.എസ്.എല്ലിലെതന്നെ ജാംഷഡ്പുർ എഫ്.സിയാണ് എതിരാളികൾ. ഗ്രൂപ് ബിയിലെ ആദ്യ കളിയിൽ ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്ങിനെ 3-1ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട. ജാംഷഡ്പുരാവട്ടെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-1നും തോൽപിച്ചു.
രണ്ടു ടീമിനും മൂന്നു വീതം പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സാണ് മുന്നിൽ. ജാംഷഡ്പുരിന് ഇനി നേരിടാനുള്ളത് ലജോങ്ങിനെയാണെന്നതിനാൽ ഇന്ന് ഇവാൻ വുകുമനോവിച്ചിന്റെ സംഘത്തിന് ചെറിയ ജയം പോരാ. പരിക്ക് കാരണം ഇന്ത്യൻ ക്യാമ്പിൽ നിന്നടക്കം പുറത്തായ ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ് തനൗജത്തിന്റെ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്സിലെ പുതിയ വാർത്ത. ജീക്സൺ സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിൽ സജീവമാണ്. രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്സ്-ജാംഷഡ്പുർ മത്സരം. ഉച്ചക്ക് രണ്ടിന് നോർത്ത് ഈസ്റ്റും ലജോങ്ങും ഏറ്റുമുട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.