പനാജി: ആദ്യ ജയം തേടി നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെതിരെ പടയൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിൽ നിർണായക മാറ്റങ്ങൾ. ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെ നിറം മങ്ങിയതോടെ മലയാളി താരം സഹൽ അബ്ദുസ്സമദിനെയും പ്രശാന്തിനെയും കോച്ച് കരക്കിരുത്തി.
ഫോർമാഷനിലും കാര്യമായ മാറ്റങ്ങൾ ഒരുക്കിയാണ് വികുന നിർണായക മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ടീമിനെ ഒരുക്കിയത്.
പ്രശാന്തിന് പകരം നിഷു കുമാർ പ്രതിരോധത്തിൽ എത്തി. ഇടതു വിങ്ങിലാണ് നിഷു കുമാർ കളിക്കുന്നത്. ആദ്യ മത്സരത്തിൽ ആ പൊസിഷനിൽ കളിച്ച ജെസൽ സെൻട്രൽ ഡിഫൻററാകും. പ്രശാന്തിെൻറ പൊസിഷനിൽ കോസ്റ്റയെയാണ് വിങ്ങറായി നിയോഗിച്ചത്.മധ്യനിരയിൽ വിസെെൻറ ഗോമസ്, സെയ്ത്യസെൻ സിങ്, ലാൽതതംഗ ഖാവ്ലിറിങ്, രോഹിത് കുമാർ, സിഡോഞ്ച എന്നിവരാണ്. ഗാരി ഹൂപ്പർ പതിവു പോലെ ഏക സ്ട്രൈക്കർ.
നൊങ്ദാംമ്പ നവറോമിനും സഹലിനും ഋത്വിക് ദാസിനും പകരമായാണ് സെയ്ത്യസെൻ സിങ്, ലാൽതതംഗ ഖാവ്ലിറിങ്, രോഹിത് കുമാർ എന്നിവർ എത്തിയിരിക്കുന്നത്. 4-5-2 ഫോർമാഷനിലാണ് കോച്ച് വികുന വടക്കൻ പോരാളികൾക്കെതിരെ കൊമ്പുകോർക്കാർ ഒരുക്കിയിരിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് തോറ്റപ്പോള്‍ മുംബൈ സിറ്റിയെ മറികടന്നാണ് കരുത്തരായ നോര്‍ത്ത് ഈസ്റ്റിെൻറ വരവ്. കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റനിരയും മധ്യനിരയും തമ്മില്‍ ധാരണയില്ലാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ഇത്തവണ അതു പരിഹരിക്കാനാണ് കോച്ചിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.