കൊച്ചി: കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച 1973ലെ ടീമിന് ആദരം അർപ്പിച്ചുള്ള ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസൺ ഐ.എസ്.എല്ലിനായാണ് ഹോം േജഴ്സി കിറ്റ് പുറത്തിറക്കിയത്. അന്നത്തെ വിജയാഘോഷത്തിനൊപ്പം അവർക്കുള്ള ആദരമായി എല്ലാ ജഴ്സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക.
മാറ്റമില്ലാത്ത മഞ്ഞക്ക് ഒപ്പം കൊമ്പനും ജഴ്സിയിലുണ്ട്. ഇടതുവശത്തെ നീലനിറം കൊമ്പെൻറ കൊമ്പുകളെ പ്രതിനിധാനം ചെയ്യുന്നു. കൊമ്പെൻറ കണ്ണുകളുടെ രൂപമാണ് ജഴ്സിയുടെ സ്കിൻ പാറ്റേണിന് പ്രചോദനം. ഐ.എസ്.എൽ സീസൺ ആരംഭിക്കും മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും കിറ്റുകൾ അനാവരണം ചെയ്യും.
(ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രശാന്തും സഹൽ അബ്ദുസ്സമദും പുതിയ ജഴ്സിയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.