കെ.​പി. രാ​ഹു​ൽ പ​രി​ശീ​ല​ന​ത്തി​ൽ

ഇന്നെങ്കിലും...

ഗുവാഹതി: ഹാട്രിക് തോൽവി മറക്കാൻ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഐ.എസ്.എൽ പോയന്റ് പട്ടികയിൽ പിറകിൽ നിൽക്കുന്നവരുടെ പോരിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

നാലു കളികളും തോറ്റ് അക്കൗണ്ട് തുറക്കാനാവാതെ 11 ടീമുകളിൽ അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റെങ്കിൽ മൂന്നു പോയന്റുമായി ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. ഉദ്ഘാടന ദിനത്തിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീടിങ്ങോട്ട് കഷ്ടകാലമായിരുന്നു.

തൊട്ടതെല്ലാം പിഴച്ച ഇവാൻ വുകോമാനോവിചിന്റെ സംഘം എ.ടി.കെ മോഹൻ ബഗാനോട് 5-2നും ഒഡിഷ എഫ്.സിയോട് 2-1നും മുംബൈ സിറ്റിയോട് 2-0ത്തിനുമാണ് തോറ്റത്. ആറു ഗോൾ നേടിയപ്പോൾ വാങ്ങിയത് പത്തെണ്ണം.

ആദ്യ മത്സരത്തിൽ മൂന്നു ഗോൾ സ്കോർ ചെയ്തശേഷം മൂന്നു മത്സരങ്ങളിൽ നേടാനായത് മൂന്നു ഗോൾ മാത്രം. മിർഷാദ് മിച്ചു, മഷ്ഹൂർ ശരീഫ്, എം.എസ്. ജിതിൻ, എമിൽ ബെന്നി, ഗനി അഹ്മദ് നിഗം, മുഹമ്മദ് ഇർഷാദ് തുടങ്ങിയ മലയാളികളുണ്ട് നോർത്ത് ഈസ്റ്റ് നിരയിൽ.

ചെന്നൈയിന് ജയം

കൊൽക്കത്ത: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 1-0ത്തിനാണ് തോൽപിച്ചത്. 69ാം മിനിറ്റിൽ വഫ ഹഖമനേഷിയാണ് ഗോൾ നേടിയത്. നാലു കളികളിൽ ഏഴു പോയന്റുമായി ചെന്നൈയിൻ അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ചു മത്സരങ്ങളിൽ മൂന്നു പോയന്റുമായി പത്താമതാണ് ഈസ്റ്റ് ബംഗാൾ. 

Tags:    
News Summary - Blasters- North looking for a win Against the East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.