കൊച്ചി: ഐ.എസ്.എല്ലിൽ ഹൈദരാബാദിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യ പരിശീലകൻ കിബു വികൂനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. ഈ സീസണിലെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിൽ. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഹൈദരാബാദ് എഫ്.സിക്കെതിരായ ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
🚨 Kerala Blasters part ways with Kibu Vicuna 🚨
— Goal India (@Goal_India) February 16, 2021
Read: https://t.co/InxYsmdqDZ#ISL #KBFC
കഴിഞ്ഞ സീസൺ ഐലീഗിൽ മോഹൻ ബഗാനെ കിരീട വിജയത്തിലേക്ക് നയിച്ച വികൂനക്ക് പക്ഷേ കേരള ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ 18 മത്സരങ്ങളിൽ മൂന്ന് വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. 16 പോയിന്‍റുമായി പട്ടികയിൽ പത്താം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.