രണ്ട് വിദേശ സൂപ്പർ താരങ്ങളെ കൂടി ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഇംഗ്ലീഷ് മുന്നേറ്റതാരം ഗാരി ഹൂപ്പർ, സിംബാബ്വെ പ്രതിരോധ താരം കോസ്റ്റ് എൻഹമോയിൻസു എന്നീ താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയതായി ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ കരാറിൽ ടീമിലെത്തുന്ന ഇരുവരും ബ്ലാസ്റ്റേഴ്സിെൻറ ഏറ്റവും മികച്ച സൈിനിങ്ങുകളായാണ് വിലയിരുത്തപ്പെടുന്നത്.
ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കൂനയുടെ പ്രത്യേക താൽപര്യ പ്രകാരണമാണ് കോസ്റ്റ എൻഹമൊയിൻസു ടീമിലെത്തുന്നത്. താരം പോളിഷ് ക്ലബ്ബായ സാഗ്ലബി ലുബിനിൽ കളിക്കുേമ്പാൾ കിബു വിക്കൂന അവിടെ സഹപരിശീലകനായിരുന്നു. ചെക് ക്ലബ്ബായ എസി സ്പാർട്ട് പ്രാഗിന് വേണ്ടി കഴിഞ്ഞ ഏഴ് സീസൺ കളിച്ച കോസ്റ്റ, യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിലായി 40 മത്സരങ്ങൾ കളിച്ചിട്ടുമുണ്ട്.
ആസ്ട്രേലിയൻ എ ലീഗിലെ മികച്ച പ്രകടനമാണ് ഗാരി ഹൂപ്പറിനെ ടീമിലെത്തിക്കാൻ കാരണം. വെല്ലിങ്ടൻ ഫീനിക്സിനായി 2019-20 സീസണിൽ 21 മത്സവങ്ങളിൽ എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയ താരം ടീമിനെ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു. ഗ്രേയസ് അത്ലറ്റിക്, സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്, പ്രീമിയർ ലീഗ് ക്ലബ്ബായ നോർവിച്ച് സിറ്റി തുടങ്ങിയ ടീമുകളിലും താരം കളിച്ചിട്ടുണ്ട്. സെൽറ്റിക്കിന് വേണ്ടി 130 മത്സരങ്ങളിൽ 80 ഗോളുകളും 30 അസിസ്റ്റുകളും താരം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.