കലിപ്പടക്കാൻ കലിംഗയിൽ ഇന്ന് ബ്ലാസ്റ്റേഴ്സ് ഒഡിഷക്കെതിരെ

ഭുവനേശ്വർ: ഏറക്കുറെ ഒരേ അവസ്ഥയിലാണ് ഐ.എസ്.എല്ലിൽ ഞായറാഴ്ച ഏറ്റുമുട്ടുന്ന കേരള ബ്ലാസ്റ്റേഴ്സും ഒഡിഷ എഫ്.സിയും. ഇരു ടീമും പുതിയ സീസണിൽ രണ്ട് വീതം മത്സരങ്ങൾ കളിച്ചു. ആദ്യത്തേതിൽ ജയിച്ചു, അടുത്തതിൽ തോറ്റു. ബ്ലാസ്റ്റേഴ്സ് പോ‍യന്റ് പട്ടികയിൽ എട്ടാമതും ഒഡിഷ ഒമ്പതാമതുമാണ്.

ദീർഘമായ ഇടവേളക്ക് ശേഷമാണ് ഒഡിഷ എഫ്.സി തട്ടകമായ കലിംഗ സ്റ്റേഡിയത്തിലെത്തുന്നത്. സീസണിലെ ആദ്യ രണ്ട് കളിയും എവേ മത്സരങ്ങളായിരുന്നു. ജാംഷഡ്പുരിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചപ്പോൾ മുംബൈ സിറ്റി എഫ്.സിയോട് 0-2ന്റെ തോൽവി ഏറ്റുവാങ്ങി.

ബ്ലാസ്റ്റേഴ്സിന് ഇക്കുറി ഇത് ആദ്യ എവേ അങ്കമാണ്. രണ്ട് മത്സരങ്ങളും കൊൽക്കത്തൻ ടീമുകൾക്കെതിരെ കൊച്ചിയിലായിരുന്നു. ഈസ്റ്റ്ബംഗാളിന് 3-1ന് തോൽപിച്ചാണ് തുടങ്ങിയത്. എ.ടി.കെ മോഹൻ ബഗാനെത്തിയപ്പോൾ 2-5ന്റെ വമ്പൻ തോൽവി.

മറുനാട്ടിലെ അന്തരീക്ഷം പല താരങ്ങൾക്കും പുതിയ അനുഭവമായിരിക്കുമെന്നും ശക്തവും ആക്രമണാത്മകവുമായ ഫുട്ബാളാണ് ഒഡിഷയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ച് പറഞ്ഞു.

Tags:    
News Summary - Blasters vs Odisha today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.