വനിത ഫുട്ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ മാർത്ത വിവാഹത്തിനൊരുങ്ങുന്നു. അമേരിക്കൻ ഫുട്ബാൾ ക്ലബ്ബായ ഒർലാൻഡോ പ്രൈഡിൽ തനിക്കൊപ്പം കളിക്കുന്ന ടോണി പ്രസ്ലിയെയാണ് ബ്രസീലിയൻ ഇതിഹാസം വിവാഹം കഴിക്കുന്നത്. ഇതുസംബന്ധിച്ചുള്ള വാർത്ത ഇ.എസ്.പി.എന്നാണ് റിപ്പോർട്ട് ചെയ്തത്.
ജനുവരി മാസമാദ്യം ടോണി പ്രസ്ലിയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മാർത്ത കുറിച്ചതിങ്ങനെ:.''കഥയിലെ അടുത്ത അധ്യായം ഞങ്ങളൊരുമിച്ച് എഴുതുന്നു''. സ്തനാർബുദത്തെതുടർന്ന് ചികിത്സയിലായിരുന്ന പ്രസ്ലി 2019-20ലാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ഇരുവർക്കും നിരവധി ഫുട്ബാൾ താരങ്ങൾ ആശംസ നേർന്നു.
34കാരിയായ മാർത്ത 2002 മുതൽ ബ്രസീലിനായി പന്തുതട്ടുന്നുണ്ട്.154 മത്സരങ്ങളിൽ നിന്നായി 108 ഗോളുകളും കുറിച്ചു. 2006, 2007, 2008, 2009, 2010, 2018 വർഷത്തെ ഫിഫയുടെ മികച്ച വനിത താരമായി മാർത്തയെ തെഞ്ഞെടുത്തിട്ടുണ്ട്. ഫിഫ വനിത ലോകകപ്പുകളിലെ എക്കാലത്തേയും മികച്ച ഗോൾ സ്കോററാണ് മാർത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.