കോപ അമേരിക്ക ബ്രസീലിൽ അരങ്ങേറും; അർജൻറീനയെയും കൊളംബിയയെയും ഒഴിവാക്കി

കോപ്പ അമേരിക്കക്ക്​ ആതിഥേയത്വമൊരുക്കുന്നതിൽ അർജൻറീനയും കൊളംബിയയും പരാജയപ്പെട്ടതോടെ ടൂർണമെൻറ്​ ബ്രസീലിൽ നടക്കുമെന്ന്​ തെക്കേ അമേരിക്കൻ ഫുട്​ബാൾ ഫെഡറേഷൻ അറിയിച്ചു. കി​ക്കോഫിന്​ വെറും 13 ദിവസം മാത്രം ബാക്കി നിൽക്കേ ഇന്ന്​ അർജൻറീനയെ കോപ അമേരിക്ക ആതിഥേയത്വത്തിൽ നിന്ന്​ നീക്കിയതോടെ ടൂർണമെൻറ്​ പ്രതിസന്ധിയിലായിരുന്നു.

കോവിഡ്​ 19 വ്യാപനം രുക്ഷമായ സാഹചര്യത്തിലാണ്​ ദക്ഷിണ അമേരിക്കൻ ഫുട്​ബാൾ കോൺഫഡറേഷൻ (​കോൺമബോൾ) ഇത്തരമൊരു തീരുമാനത്തിലെത്തിയത്​. ജൂൺ 13 മുതൽ ജൂലൈ 10 വരെയായി അർജൻറീനയും കൊളംബിയയുമായിരുന്നു ടൂർണമെൻറി​െൻറ സംയുക്ത ആതിഥേയർ. എന്നാൽ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൊളംബിയയെ മേയ്​ 20ന് തന്നെ​ ടൂർണമെൻറി​െൻറ ആതിഥേയത്വത്തിൽ നിന്ന്​ ഒഴിവാക്കിയിരുന്നു.

വേദികളും ഷെഡ്യൂളുകളും വരും മണിക്കൂറുകളിൽ ഫുട്​ബാൾ ഫെഡറേഷൻ അറിയിക്കും. ടൂർണമെൻറിനുള്ള 10 ടീമുകൾ അവരുടെ പരിശീലനങ്ങൾ ആരംഭിച്ചിരുന്നു. പ്രതിദിനം 34000ത്തിലധികം കോവിഡ്​ കേസുകളാണ്​ അർജൻറീനയിൽ റി​പ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ രണ്ടാഴ്​ചക്കി​ടെ കേസുകളിൽ 54 ശതമാനമാണ്​ വർധന. കോവിഡ്​​ വ്യപനത്തി​െൻറ അടിസ്​ഥാനത്തിൽ രാജ്യം ലോക്​ഡൗണിലാണ്​.യൂറോ കപ്പ്​ പോ​െല ത​ന്നെ കോപ അമേരിക്കയും 2020ലായിരുന്നു നടത്താൻ നിശ്ചയിച്ചത്​. എന്നാൽ കോവിഡ്​ ബാധ മൂലം മാറ്റിവെക്കുകയായിരുന്നു.

Tags:    
News Summary - Brazil to host 2021 Copa America after scheduling chaos sees event pulled from Colombia and Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.