സാവോപോളോ: 15 വർഷത്തെ ഇടവേളക്കുശേഷം കളിക്കളത്തിലേക്ക് ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം റൊമാരിയോയുടെ തിരിച്ചുവരവ്. പരിശീലനത്തിൽ പന്ത് തട്ടിയ 58 കാരൻ ഇരട്ട ഗോളും നേടി. 1994 ലോകകപ്പ് ഹീറോ ഫുട്ബാളിൽ നിന്ന് വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു.
നിലവിൽ സെനറ്ററാണ്. റയോ ഡി ജനീറോയിലെ രണ്ടാം ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ അമേരിക്ക ആർ.ജെ ക്ലബിനായി കളിക്കുകയാണ് റൊമാരിയോയുടെ ലക്ഷ്യം. മകൻ റൊമാരിഞ്ഞ ഈ ക്ലബ്ബിന്റെ താരമാണ്. മകനൊപ്പം കളിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി മാത്രമാണ് വീണ്ടും ഇറങ്ങുന്നതെന്ന് റൊമാരിയോ പ്രതികരിച്ചു.
1987 മുതൽ 2005വരെ ബ്രസീലിന്റെ ജഴ്സിയിലുണ്ടായിരുന്നു സ്ട്രൈക്കറായ റൊമാരിയോ. 1994 ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2007ൽ ക്ലബ് ഫുട്ബാളിനോടും വിടപറഞ്ഞെങ്കിലും 2009ൽ അമേരിക്ക ആർ.ജെയുടെ താരമായി തിരിച്ചെത്തി ഒരു മത്സരത്തിൽ ഏതാനും മിനിറ്റുകൾ മാത്രം കളിച്ചു.
പിന്നീട് ഇപ്പോഴാണ് അദ്ദേഹം പരിശീലനത്തിനുപോലും ഇറങ്ങുന്നത്. ‘ഞാൻ ഏറെ ക്ഷീണിതാണ്. എന്നെ കൊണ്ടുപോകാൻ സ്ട്രച്ചർ വേണ്ടിവരും. ചാമ്പ്യൻഷിപ്പിൽ മുഴുവൻ ഞാൻ കളിക്കാനുണ്ടാവില്ല. ഏതാനും മിനിറ്റുകൾ മാത്രം ഇറങ്ങും’-പരിശീലനത്തിനുശേഷം റൊമാരിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.