ട്വിസ്​റ്റ്​, വീണ്ടും ട്വിസ്​റ്റ്​; സൂപ്പർ ക്ലൈമാക്​സിൽ വിജയം യുനൈറ്റഡിന്​​

ലണ്ടൻ: അവേശം നിറഞ്ഞു തുളുമ്പിയ പ്രീമിയർ ലീഗ്​ പോരാട്ടത്തിൽ ബ്രൈറ്റൺ ഹോവ്​ ആൽബിയോണിനെ 3-2ന്​ തോൽപിച്ച്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ വിജയ വഴിയിൽ. ഇഞ്ചുറി സമയത്ത്​ രണ്ടു ഗോളുകൾ പിറന്ന മത്സരത്തിൽ (90+10) അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലായിരുന്നു യുനൈറ്റഡിൻെറ വിജയം.

ആദ്യ പകുതി 1-1ന്​ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു 'ട്വിസ്​റ്റുകൾ'. പെനാൽറ്റിയിൽ (നീൽ ​മോപെ-40) ആദ്യം മുന്നിലെത്തിയത്​ ആൽബിയോണാണ്​. എന്നാൽ വിശ്രമത്തിന്​ പിരിയുന്നതിനു മുന്നെ സെൽഫ്​ ഗോളിൽ (ലൂയിസ്​ ഡങ്ക്​-43) യുനൈറ്റഡ്​ ഒപ്പമെത്തി.

രണ്ടാം പകുതിയിൽ അധികം വൈകാതെ തന്നെ മാർകസ്​ റാഷ്ഫോഡിലൂടെ(55) യുനൈറ്റഡ്​ മുന്നിൽ. കളി 90 മിനിറ്റ്​ കഴിഞ്ഞതോടെ യുനൈറ്റഡ്​ ആരാധകർ ആശ്വാസിച്ചു. എന്നാൽ, ഫലം മാറിമറിഞ്ഞത്​ ഇഞ്ചുറി സമയത്തായിരുന്നു. 95ാം മിനിറ്റിൽ സോലി മാർച്ച്​ ബ്രൈറ്റണിനായി ഗോൾ നേടി. പക്ഷേ, ഭാഗ്യം തീർത്തും യുനൈറ്റഡിനൊപ്പമായിരുന്നു. 100ാം മിനിറ്റിൽ ക്യാപ്​റ്റൻ ഹാരിമഗ്വയിറിലൂടെ യുനൈറ്റഡിന്​ പെനാൽറ്റി. കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസ്​ ഗോളാക്കിയതോടെ പ്രീമിയർ ലീഗിൽ യുനൈറ്റഡിന്​ ആദ്യം ജയം സ്വന്തമായി.

ആദ്യ മത്സരത്തിൽ ക്രിസ്​റ്റൽ പാലസിനോട്​ തോറ്റായിരുന്നു (3-1) പ്രീമിയർ ലീഗിൽ യുനൈറ്റഡ്​ തുടങ്ങിയത്​. 

Tags:    
News Summary - Brighton 2-3 Manchester United: Bruno Fernandes nets last-gasp penalty after more VAR drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.