ലണ്ടന്‍: രണ്ടു മത്സരങ്ങൾക്ക് മുമ്പ് ബേൺലിയോട് തോറ്റപോലെ വീണ്ടും കളിമറന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂൾ. താരതമ്യേന ദുര്‍ബലരായ ബ്രൈറ്റണാണ് ചെമ്പടയെ അട്ടിമറിച്ചത്. ആൻഫീൽഡിൽ രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന രണ്ടാം അട്ടിമറിയാണിത്.
ഫിർമീന്യോ-മുഹമ്മദ് സലാഹ് തുടങ്ങിയ ചാമ്പ്യന്മാരുടെ മുന്നേറ്റ നിര ഗോളടിക്കാൻ മറന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രൈറ്റണ് വിജയിച്ചുകയറിയത്. 56ാം മിനിറ്റില്‍ സ്റ്റീവന്‍ അല്സാറ്റെയാണ് ബ്രൈറ്റണായി വിജയഗോള്‍ നേടിയത്. ഈ തോല്‍വിയോടെ ലിവര്‍പൂള്‍ 22 മത്സരങ്ങളില്‍നിന്നും 40 പോയൻറുമായി നാലാം സ്ഥാനത്തേക്ക് വീണു. ബ്രൈറ്റണ് (24 പോയൻറ്) 15ാം സ്ഥാനത്തേക്കുയര്‍ന്നു.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബേണ്‍ലിയെ കീഴടക്കി. മൂന്നാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസും 38ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങുമാണ് ടീമിനായി ഗോളുകള്‍ നേടിയത്. 21 മത്സരങ്ങളില്‍നിന്നും 47 പോയൻറുള്ള സിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 44 പോയൻറുള്ള യുനൈറ്റഡ് രണ്ടാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം കൈക്കലാക്കി. മറ്റു മത്സരങ്ങളിൽ എവര്ട്ടണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലീഡ്സ് യുനൈറ്റഡിനെയും വെസ്റ്റ് ഹാം ആസ്റ്റണ്‍ വില്ലയെ 3-1നും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.