കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിന് പിന്നാലെ ഈസ്റ്റ് ബംഗാൾ പരിശീലകൻ കാർലെസ് ക്വഡ്രാറ്റ് രാജിവെച്ചു. പുതിയയാളെ കണ്ടെത്തുന്നതുവരെ ബിനോ ജോർജ് മുഖ്യപരിശീലകന്റെ ചുമതല വഹിക്കും. മലയാളിയായ ബിനോ നിലവിൽ ഈസ്റ്റ് ബംഗാൾ റിസർവ് സംഘത്തിന്റെ ഹെഡ് കോച്ചാണ്.
12 വർഷത്തെ കിരീട വരൾച്ചക്ക് അന്ത്യമിട്ട് ജനുവരിയിൽ ഈസ്റ്റ് ബംഗാളിന് സൂപ്പർ കപ്പ് നേടിക്കൊടുത്ത പരിശീലകനാണ് ക്വഡ്രാറ്റ്. ഐ.എസ്.എല്ലിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ യഥാക്രമം ബംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ എന്നിവരോടാണ് ടീം തോറ്റത്. ഗോവയോട് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പരാജയപ്പെട്ടതോടെ കാണികളിൽനിന്ന് ‘ഗോ ബാക്ക് കാർലെസ്’ വിളികളുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.