കോഴിക്കോട്: വലിയ പല്ലുകാട്ടി, ഹൃദയം തുറന്ന് ചിരിക്കുന്ന കാൾട്ടൻ ചാപ്മാൻ കോഴിക്കോടിെൻറ ഫുട്ബാൾ വൈകുന്നേരങ്ങളിൽ സജീവമായിരുന്നു. ഒരുകാലത്ത്, ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ നായകനായിരുന്ന ചാപ്മാൻ തലക്കനമേതുമില്ലാതെ ഇതുവഴി നടന്നു.
ഐ ലീഗ് മത്സരം കാണാനെത്തിയ ചാപ്മാനൊപ്പം സെൽഫിയെടുക്കാൻ ആരാധകർ തിരക്കുകൂട്ടി. മായാത്ത ചിരിയുമായി ചാപ്മാൻ ഫോട്ടോക്കു പോസ് ചെയ്തു. പ്രാദേശിക ക്ലബായ ക്വാർട്സ് എഫ്.സിയുടെ പരിശീലകനായാണ് കോഴിക്കോട്ടെത്തിയത്. 2017 നവംബറിലാണ് ക്വാർട്സിെൻറ മുഖ്യ പരിശീലകനും ടെക്നിക്കൽ ഡയറക്ടറുമായി പദവി ഏറ്റെടുത്തത്.
ആ സീസണിൽ കേരള പ്രീമിയർ ലീഗിൽ ക്വാർട്സിനെ ഫൈനലിലെത്തിച്ചത് ചാപ്മാെൻറ കോച്ചിങ് മികവുകൂടിയായിരുന്നു. താരങ്ങളുടെ വ്യക്തിഗതമായ മികവുകൾ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിെൻറ പരിശീലനസംഘത്തിലുണ്ടായിരുന്ന ചാപ്മാൻ ഒരിടത്തും അടങ്ങിയിരുന്നില്ല.
ക്ലബുകൾ മാറി മാറി പരിശീലകനായി. 2018ൽ ക്വാർട്സ് എഫ്.സി വിട്ട ചാപ്മാൻ ഗോകുലം റിസർവ് ടീം കോച്ചായി കോഴിക്കോട്ടേക്കു മടങ്ങിവരാനിരിക്കെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.