ചാലിയാർ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ച് ചാലിയാർ കപ്പ്‌ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

ദോഹ: ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ്‌ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സെപ്റ്റംബർ 29ന് വൈകീട്ട് ഏഴു മുതൽ കോളജ് ഓഫ് നോർത്ത് അറ്റ്ലാന്റിക് ഖത്തർ സ്റ്റേഡിയത്തിൽ അരങ്ങേറും. മത്സരനടത്തിപ്പിന്റെ മുഴുവൻ ഒരുക്കവും പൂർത്തിയായതായി ചാലിയാർ ദോഹ ഭാരവാഹികൾ അറിയിച്ചു. സിറ്റി എക്സ്ചേഞ്ച് എഫ്.സി, മിലാനോ എഫ്.സി, ഓർബിറ്റ് എഫ്.സി, ഫ്രൈഡേ എഫ്.സി, ഖത്തർ ഫ്രണ്ട്സ് മമ്പാട്, ചെറുവാടി അസോസിയേഷൻ, എഫ്.സി. ബിദ്ദ, ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം, ഫാർമകെയർ എഫ്.സി, കടപ്പുറം എഫ്.സി, ഒലെ എഫ്.സി, തമിഴ് പസങ്കെ എഫ്.സി, വാരിയേഴ്സ് എഫ്.സി, സ്പൈക്കേഴ്സ് എഫ്.സി, നസീം യുനൈറ്റഡ്, അൽ അനീസ് എഫ്.സി എന്നീ 16 ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.

ഫൈനലിൽ വിജയികളാവുന്ന ടീമിന് 3022 ഖത്തർ റിയാൽ വിന്നേഴ്സ് പ്രൈസ് മണിയും എവർറോളിങ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2022 ഖത്തർ റിയാൽ പ്രൈസ് മണിയും ഫസ്റ്റ് റണ്ണറപ് ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 1022 ഖത്തർ റിയാൽ പ്രൈസ് മണിയും സെക്കൻഡ് റണ്ണറപ് ട്രോഫിയും നൽകും. വാർത്തസമ്മേളനത്തിൽ ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, ജനറൽ കൺവീനർ സി.ടി. സിദ്ദീഖ് ചെറുവാടി, വൈസ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ ഡയറക്ടർ ഷൗക്കത്തലി, ആർഗസ് ഷിപ്പിങ് ഡയറക്ടർ ആരിഫ് തളങ്കര, മെഡിക്കൽ പാർട്ണറായ ആസ്റ്റർ ഡി.എം ഹെൽത്ത്‌ കെയർ മാർക്കറ്റിങ് മാനേജർ അജയ് റാവത്ത്, ടൂർണമെന്റ് ട്രഷറർ ജാബിർ ബേപ്പൂർ, മീഡിയ വിങ് ചെയർമാൻ നിയാസ് മൂർക്കനാട്, സാബിഖ് എടവണ്ണ, അബി ചുങ്കത്തറ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Chaliyar Cup All India Sevens Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.