മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ചാമ്പ്യന്മാരും മുൻചാമ്പ്യന്മാരുമെല്ലാം ഇന്ന് കളത്തിൽ. നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക് സ്പാനിഷ് വമ്പൻ അത്ലറ്റികോ മഡ്രിഡിനെ നേരിടുേമ്പാൾ, ലിവർപൂൾ മുൻ ഫൈനലിസ്റ്റ് അയാക്സിനെയും, റയൽ മഡ്രിഡ് ഷാക്തറിനെയും നേരിടും.
അവസാന ലാ ലിഗ മത്സരത്തിൽ പുതുമുഖക്കാരായ കാഡിസിനോട് തോൽക്കുകയും, നായകൻ സെർജിയോ റാമോസിന് പരിക്കേൽക്കുകയും ചെയ്ത ഞെട്ടലിലാണ് റയൽ ഷാക്തറിെൻറ പരീക്ഷണത്തെ നേരിടുന്നത്.
കാഡിസിനെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ റാമോസ് ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയില്ല. രണ്ടു ദിവസത്തിനപ്പുറം ബാഴ്സലോണക്കെതിരായ എൽക്ലാസികോ ഉള്ളതിനാൽ കോച്ച് സിദാൻ റിസ്കെടുക്കാനും തയാറാവില്ല. ബെൻസേമ, വിനീഷ്യസ് ജൂനിയർ കൂട്ട് തന്നെയാവും ആക്രമണം നയിക്കുക.
പ്രതിരോധത്തിലെ വൻമതിൽ വിർജിൽ വാൻഡൈക് പരിക്കേറ്റുപുറത്തായതാണ് ലിവർപൂളിന് തലവേദനയാവുന്നത്. വാൻഡൈകിെൻറ അസാന്നിധ്യത്തിൽ അയാക്സ് മുന്നേറ്റം തടയൽ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.