പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആരാധകരെ കാത്തിരിക്കുന്നത് ചാമ്പ്യൻപോരാട്ടങ്ങൾ. നിലവിലെ ജേതാക്കളായ ബയേൺ മ്യുണികിന്, കഴിഞ്ഞ സീസൺ ഫൈനലിലെ എതിരാളികളായ പി.എസ്.ജിയാണ് എതിരാളി. മറ്റൊരു ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡും ലിവർപൂളും അങ്കംവെട്ടും.
മാഞ്ചസ്റ്റർ സിറ്റി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും, ചെൽസി പോർചുഗൽ ക്ലബ് എഫ്.സി പോർടോയെയും നേരിടും. കഴിഞ്ഞ ആഗസ്റ്റിൽ ലിസ്ബണിൽ നടന്ന ഫൈനലിൽ പി.എസ്.ജിയെ ഒരു ഗോളിന് തോൽപിച്ചാണ് ബയേൺ തങ്ങളുടെ ആറാം യൂറോപ്യൻ കിരീടം ചൂടിയത്. കഴിഞ്ഞ സീസൺ തുടക്കത്തിൽ വിജയയാത്ര തുടങ്ങിയ ബയേണിനെ തളക്കാൻ യൂറോപ്പിൽ ആർക്കും കഴിഞ്ഞിട്ടില്ല. 19 കളിയിൽ 18ലും ജയിച്ച ടീം ഒരു മത്സരത്തിൽ സമനില വഴങ്ങി. 2018 കിയവിലെ ഫൈനലിെൻറ ആവർത്തനമാണ് റയൽ മഡ്രിഡ് -ലിവർപൂൾ ക്വാർട്ടർ. ഏപ്രിൽ ആറ്, ഏഴ് തീയതികളിലാണ് ഒന്നാം പാദ ക്വാർട്ടർ.
ലൈനപ്പ്
മാഞ്ചസ്റ്റർ സിറ്റി x ഡോർട്മുണ്ട്
പോർടോ x ചെൽസി
ബയേൺ x പി.എസ്.ജി
റയൽ മഡ്രിഡ് x ലിവർപൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.