ലിസ്ബൺ: കളി ഇനി പോർചുഗലിെൻറ മണ്ണിൽ. കോവിഡ് കടമ്പ മറികടന്ന യുവേഫ ചാമ്പ്യൻസ് ലീഗിെൻറ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളെ വരവേൽക്കാൻ പറങ്കികളുടെ തലസ്ഥാനമായ ലിസ്ബൺ കാത്തിരിക്കുന്നു. നാളെയാണ് യൂറോപ്പിലെ എട്ട് സൂപ്പർ ടീമുകൾ അണിനിരക്കുന്ന ക്വാർട്ടർ ഫൈനലിന് കിക്കോഫ് കുറിക്കുന്നത്. പ്രീക്വാർട്ടറിെൻറ പാതിവഴിയിലായിരുന്നു കോവിഡ് വെല്ലുവിളിയായെത്തിയത്. അഞ്ചുമാസത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞയാഴ്ചയോടെ പ്രീക്വാർട്ടർ മത്സരങ്ങൾ അതാത് വേദികളിൽ പൂർത്തിയാക്കി. ക്വാർട്ടറിൽ ഇടം നേടിയ ടീമുകളെല്ലാം തിങ്കളാഴ്ചയോടെ ലിസ്ബണിലെത്തി.
ഇസ്തംബൂളിൽനിന്ന് ലിസ്ബണിലേക്ക്
കോവിഡിന് മുമ്പള്ള പ്ലാൻ പ്രകാരം തുർക്കിയിലെ ഇസ്തംബൂളിൽ മേയ് 30ന് നടക്കേണ്ടതായിരുന്നു ചാമ്പ്യൻസ് ലീഗിെൻറ ഫൈനൽ. എന്നാൽ, കോവിഡിൽ ലോകം അടിമേൽമറിഞ്ഞതോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മുതൽ ഒറ്റവേദിയിൽ നടത്താൻ തീരുമാനിക്കുകയും രോഗവ്യാപനം ഭീഷണി കുറഞ്ഞ പോർച്ചുഗലിനെ വേദിയായി തെരഞ്ഞെടുക്കുകയുമായിരുന്നു. ലിസ്ബണിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് ഏഴു മത്സരങ്ങൾ നടക്കുന്നത്. ബെൻഫികയുടെ വേദിയായ എസ്റ്റാഡിയോ ഡാ ലുസും സ്പോർട്ടിങ്ങിെൻറ എസ്റ്റാഡിയോ ജോസ് അൽവാലഡേയും. 23ന് കലാശപ്പോരാട്ടത്തിന് ഡാ ലുസ് വേദിയാവും.
2014 ചാമ്പ്യൻസ് ലീഗിെൻറ ഫൈനലിന് വേദിയാകുേമ്പാൾ ഇൗ ഗാലറിയിൽ 60,000 കാണികളെത്തിയിരുന്നു. പക്ഷേ, ഇക്കുറി ആവേശമൊന്നുമില്ല. ഗാലറിയിലേക്ക് കാണികൾക്ക് പ്രവേശനമില്ലെന്നതിനാൽ ലിസ്ബൺ നഗരവും പതിവുപോലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.