ലിവർപൂൾ: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനൽ ലെനപ്പായി. ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളിനെ തോൽപിച്ച് റയൽ മഡ്രിഡുമാണ് അവസാന നാലിൽ ഇടം നേടിയത്. ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജിയും ഇംഗ്ലീഷ് കരുത്തരായ ചെൽസിയും കഴിഞ്ഞ ദിവസം സെമി ബെർത്ത് സ്വന്തമാക്കിയിരുന്നു.
രണ്ടാം പാദ ക്വാർട്ടറിൽ ജർമൻ ടീമായ ഡോർട്മുണ്ടിനെതിരെ 2-1നായിരുന്നു സിറ്റിയുടെ വിജയം. ആദ്യ പാദത്തിൽ ഇതോ സ്കോറിന് ജയിച്ച സിറ്റി ഇരുപാദങ്ങളിലുമായി 4-2ന്‍റെ ജയം സ്വന്തമാക്കി. തുടർച്ചയായി മൂന്ന് തവണ ക്വാർട്ടറിൽ പുറത്തായ സിറ്റി ഇക്കുറി ശാപം തീർത്ത് കിരീടം നേടാനുറുച്ചാണ് സെമിയിലേക്ക് മാർച്ച് ചെയ്തത്.
സൂപ്പർ കോച്ച് പെപ് ഗാർഡിയോളക്ക് കീഴിൽ ആദ്യമായാണ് സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ കടക്കുന്നത്.
15ാം മിനിറ്റില്‍ ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാം ആണ് ഡോര്‍ട്ട്മുണ്ടിനായി ലക്ഷ്യം കണ്ടത്. ഇതോടെ നേരിയ മാർജിനിൽ പുറത്തുപോകേണ്ടി വന്ന സിറ്റി വീണ്ടും പരാജയം മണത്തതോടെ ഉണർന്നു. ആദ്യ പകുതി അവസാനിക്കുേമ്പാൾ ഒരുഗോളിന് പിറകിലായിരുന്നു സിറ്റി.
എന്നാൽ 55ാം മിനിറ്റിൽ റിയാദ് മെഹ്റസ് പെനാൽറ്റിയിലൂടെ സിറ്റിക്ക് ആശ്വാസം പകർന്നു. ഫിൽ ഫോഡന്‍റെ ക്രോസ് എംറി കാനിന്‍റെ ൈകയ്യിൽ സ്പർശിച്ചതിനെ തുടർന്നായിരുന്നു പെനാൽറ്റി. ആദ്യപാദ മത്സരത്തിന്‍റെ അവസാനം സിറ്റിക്ക് മുൻതൂക്കം നൽകിയ ഗോൾ നേടിയ ഫോഡൻ തന്നെയാണ് രണ്ടാം പാദത്തിലും സിറ്റിയുടെ ജയമുറപ്പിച്ചത്. 75ാം മിനിറ്റിലായിരുന്നു ഫോഡന്‍റെ വിജയഗോൾ.
ആൻഫീൽഡിൽ ഇംഗ്ലീഷ് ചാമ്പ്യൻമാരായ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് റയലിന്‍റെ മുന്നോട്ടുള്ള പ്രയാണം. ആദ്യപാദ മത്സരത്തിൽ 3-1ന് റയൽ വിജയിച്ചിരുന്നു. സെമിയിൽ ചെൽസിയാണ് റയലിന്‍റെ എതിരാളി. പേർചുഗീസ് ക്ലബായ എഫ്.സി പോർട്ടോയെ മറികടന്നാണ് ചെൽസിയുടെ വരവ്.
ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കിനെ പുറത്താക്കിയ രണ്ടാം സ്ഥാനക്കാരായ പി.എസ്.ജി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.