ബാഴ്സലോണ: താര പ്രഭയിലും സാമ്പത്തിക സ്ഥിതിയിലും ലോകത്ത് മുൻനിരയിലുള്ള കറ്റാലൻ കരുത്തരുടെ കടിഞ്ഞാൺ പിടിക്കാൻ ഇനിയാരു വരും? വൻ സാമ്പത്തിക തിരിമറിയിൽ കുടുങ്ങി പ്രസിഡന്റ് ബർതോമ്യോ രാജിവെച്ചതിനു പിന്നാലെ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കുേമ്പാൾ കറ്റാലൻമാർക്കൊപ്പം ലോകവും കാത്തിരിപ്പിലാണ്.
വൻ കടക്കെണിയിലാണ് ബാഴ്സലോണയിപ്പോൾ. പ്രസിഡന്റ് ബർതോമ്യോ ഉൾെപടെ നാലു പേർ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ. 100 കോടി ഡോളറിലേറെ കടമുണ്ടെന്നാണ് അടുത്തിടെ സ്പാനിഷ് പത്രം എൽ മുണ്ടോ റിപ്പോർട്ട് ചെയ്തത്. സുവാരസ് ഉൾപെടെ മുൻനിര താരങ്ങളിൽ പലരെയും വിറ്റഴിച്ച് തത്കാലം തടി കാത്തെങ്കിലും സാമ്പത്തിക സ്ഥിതി പിടിവിട്ടുതന്നെ. ''എണ്ണമറ്റ സംഖ്യ കടക്കെണിയിലാണ് ബാഴ്സ ടീം ഇപ്പോഴും. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി''- മാധ്യമ പ്രവർത്തക ഏണസ്റ്റ് മാസിയയുടെ വാക്കുകൾ.
മുൻനിര പോയതോടെ, മെലിഞ്ഞുണങ്ങിയ ടീമിന്റെ നിലവിലെ സ്ഥിതി വിളിച്ചോതുന്നുണ്ട് അടുത്തിടെ പി.എസ്.ജിക്കെതിരായ മത്സരം. ആദ്യം ഗോളടിച്ചിട്ടും നാലെണ്ണം വഴങ്ങിയാണ് ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ കറ്റാലന്മാർ വൻതോൽവി ചോദിച്ചുവാങ്ങിയത്. രണ്ടാം പാദത്തിൽ ഒരിക്കൽ കൂടി ആത്മഹത്യ വരിക്കുന്നത് കാണേണ്ടിവരുമെന്നു തന്നെ സംശയിക്കുന്നു, ആരാധക ലോകം.
സൂപർ താരവും വർഷങ്ങളായി ടീമിന്റെ വിജയമന്ത്രവുമായ ലയണൽ െമസ്സിയുടെ ഭാവിയും ചോദ്യമുനയിലാണ്. കരാർ കാലാവധി അവസാനിക്കുന്ന മുറക്ക് അടുത്ത സീസണോെട ക്ലബ് വിടാൻ മെസ്സി താൽപര്യം പരസ്യമാക്കിയിരുന്നു. എന്നുവെച്ചാൽ, പ്രത്യേകിച്ച് നിരക്കു വാങ്ങാൻ ക്ലബിന് കഴിയാതെയാകും മെസ്സി വിടുന്നത്. താരത്തെ തടഞ്ഞുവെക്കാൻ നിലവിലെ സാഹചര്യത്തിൽ മറുമരുന്നൊന്നും ടീമിന്റെ വശമിെല്ലന്നത് ഏവർക്കുമറിയുന്ന കാര്യം. മെസ്സിയുമായി 67.2 കോടി ഡോളറിന്റെ കരാറാണ് ടീമിന്റെതെന്ന് എൽ മുണ്ടോ ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം നിഷേധിച്ചില്ലെങ്കിലും വാർത്ത ചോർത്തിയതിൽ പങ്കിെല്ലന്നു പറഞ്ഞാണ് തത്കാലം രക്ഷപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക വാങ്ങുന്ന താരമാണ് െമസ്സിയെന്ന ഈ റിപ്പോർട്ടോടെ ലോകമറിഞ്ഞു. മെസ്സിയാകട്ടെ, ടീം മാനേജ്മെന്റിനെതിരെ കൂടുതൽ രോഷാകുലനാകുകയുംചെയ്തു.
ടീമിന് ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധി എങ്ങനെ വന്നുവെന്നാണ് നാട്ടുകാരുടെ വലിയ ചോദ്യം. മെസ്സിക്ക് പുറമെ പെപ് ഗാർഡിയോള, ഇനിയെസ്റ്റ, സാവി തുടങ്ങിയവരെ സംഭാവന ചെയ്ത ലാ മാസിയ അക്കാദമിയിൽനിന്ന് താരങ്ങളെ കണ്ടെത്തുന്നതിന് പകരം പുറത്തുനിന്ന് വൻതുക നൽകി ആളുകളെ സംഘടിപ്പിക്കൽ മാത്രമായി ചുരുങ്ങിയതാണ് ഒന്നാമത്തെ പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 2013/14 സീസൺ മുതൽ മാത്രം 100 കോടിയിലേറെ ഡോളറാണ് പുതിയ താരങ്ങളെ ചാക്കിട്ടുപിടിക്കാൻ മാത്രം എറിഞ്ഞത്. അനുബന്ധ ചെലവുകൾ കൂടിയാകുേമ്പാൾ കടം എങ്ങനെ കുറഞ്ഞുവെന്നേ അദ്ഭുതപ്പെടാനുള്ളൂ.
പിൻഗാമിയാര്?
ബർതോമ്യോ അറസ്റ്റിലാകുന്നതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിൻഗാമി വരുമെന്നുറപ്പാണ്. ജോൺ ലപോർട്ട ആണ് സാധ്യത പട്ടികയിൽ മുന്നിൽ. 2003- 10 കാലയളവിൽ ലപോർട്ട ആയിരുന്നു മേധാവി. അക്കാലത്ത് നാലു ലാ ലിഗ കീരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫിയുമുൾപെടെ 13 കിരീടങ്ങളാണ് ബാഴ്സയെ തേടിയെത്തിയത്. ലപോർട്ടക്ക് മെസ്സിയുമായി അടുപ്പം പണ്ടേയുള്ളതാണെന്നത് അനുകൂല ഘടകവുമായേക്കും- രണ്ടു പേർക്കും. വിക്ടർ ഫോണ്ട്, ടോണി ഫ്രീക്സ എന്നിവരാണ് മറ്റുള്ളവർ.
111,000 പേരാണ് ക്ലബ് അംഗങ്ങൾ. ഇവരിലേറെയും ബാഴ്സ ആരാധകരുമാണ്. കോവിഡ് പരിഗണിച്ച് മെയിലിൽ വോട്ടു രേഖപ്പെടുത്താൻ 22,811 പേർ അനുവാദം തേടിയിട്ടുണ്ട്. അവശേഷിച്ചവർ നേരിട്ടെത്തിയും വോട്ടുചെയ്യും. ബാഴ്സലോണ, ജിറോണ, ലീഡ, ടെറഗോണ, ടോർടോസ, അൻഡോറ എന്നിവിടങ്ങളിലായാകും വോട്ടെടുപ്പ്. ഞായറാഴ്ചത്തെ വോട്ടെടുപ്പ് ക്ലബിന്റെ ചരിത്രം മാറ്റിയെഴുതുന്നതാകുമെന്ന് വിശ്വസിക്കുന്നവർ ഏറെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.