Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കലാപം, അപവാദം, രോഷാഗ്​നി; ബാഴ്​സയിൽ ബർതോമ്യോയുടെ പിൻഗാമി​യെ കാത്തിരിക്കുന്നത്​
cancel
Homechevron_rightSportschevron_rightFootballchevron_rightകലാപം, അപവാദം,...

കലാപം, അപവാദം, രോഷാഗ്​നി; ബാഴ്​സയിൽ ബർതോമ്യോയുടെ പിൻഗാമി​യെ കാത്തിരിക്കുന്നത്​

text_fields
bookmark_border


ബാഴ്​സലോണ: താര ​പ്രഭയിലും സാമ്പത്തിക സ്​ഥിതിയിലും ലോകത്ത്​ മുൻനിരയിലുള്ള കറ്റാലൻ കരുത്തരുടെ കടിഞ്ഞാൺ പിടിക്കാൻ ഇനിയാരു വരും? വൻ സാമ്പത്തിക തിരിമറിയിൽ കുടുങ്ങി പ്രസിഡന്‍റ്​ ബർതോമ്യോ രാജിവെച്ചതിനു പിന്നാലെ പുതിയ പ്രസിഡന്‍റിനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ്​ ഞായറാഴ്​ച നടക്കു​േമ്പാൾ കറ്റാലൻമാർക്കൊപ്പം ലോകവും കാത്തിരിപ്പിലാണ്​.

വൻ കടക്കെണിയിലാണ്​ ബാഴ്​സലോണയിപ്പോൾ. പ്രസിഡന്‍റ്​ ബർതോമ്യോ ഉൾ​െപടെ നാലു പേർ അന്വേഷണ ഉദ്യോഗസ്​ഥരുടെ കസ്റ്റഡിയിൽ. 100 കോടി ഡോളറിലേറെ കട​മുണ്ടെന്നാണ്​ അടുത്തിടെ സ്​പാനിഷ്​ പത്രം എൽ മുണ്ടോ റിപ്പോർട്ട്​ ചെയ്​തത്​. സുവാരസ്​ ഉൾപെടെ മുൻനിര താരങ്ങളിൽ പലരെയും വിറ്റഴിച്ച്​​ തത്​കാലം തടി കാത്തെങ്കിലും സാമ്പത്തിക സ്​ഥിതി പിടിവിട്ടുതന്നെ​. ''എണ്ണമറ്റ സംഖ്യ കടക്കെണിയിലാണ്​ ബാഴ്​സ ടീം ഇപ്പോഴും. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി''- മാധ്യമ പ്രവർത്തക ഏണസ്റ്റ്​ മാസിയയുടെ വാക്കുകൾ.

മുൻനിര പോയതോടെ, മെലിഞ്ഞുണങ്ങിയ ടീമിന്‍റെ നിലവിലെ സ്​ഥിതി വിളിച്ചോതുന്നുണ്ട്​ അടുത്തിടെ പി.എസ്​.ജിക്കെതിരായ മത്സരം. ആദ്യം ഗോളടിച്ചിട്ടും നാലെണ്ണം വഴങ്ങിയാണ്​ ചാമ്പ്യൻസ്​ ലീഗ്​ ആദ്യ പാദത്തിൽ കറ്റാലന്മാർ വൻതോൽവി ചോദിച്ചുവാങ്ങിയത്​. രണ്ടാം പാദത്തിൽ ഒരിക്കൽ കൂടി ആത്​മഹത്യ വരിക്കുന്നത്​ കാണേണ്ടിവരുമെന്നു തന്നെ സംശയിക്കുന്നു,​ ആരാധക ലോകം.

സൂപർ താരവും വർഷങ്ങളായി ടീമിന്‍റെ വിജയമന്ത്രവുമായ ലയണൽ ​െമസ്സിയുടെ ഭാവിയും ചോദ്യമുനയിലാണ്​. കരാർ കാലാവധി അവസാനിക്കുന്ന മുറക്ക്​ അടുത്ത സീസണോ​െട ക്ലബ്​ വിടാൻ മെസ്സി താൽപര്യം പരസ്യമാക്കിയിരുന്നു. എന്നുവെച്ചാൽ, പ്രത്യേകിച്ച്​ നിരക്കു വാങ്ങാൻ ക്ലബിന്​ കഴിയാതെയാകും മെസ്സി വിടുന്നത്​. താരത്തെ തടഞ്ഞുവെക്കാൻ നിലവിലെ സാഹചര്യത്തിൽ മറുമരുന്നൊന്നും ടീമിന്‍റെ വശമി​െല്ലന്നത്​ ഏവർക്കുമറിയുന്ന കാര്യം. മെസ്സിയുമായി 67.2 കോടി ഡോളറിന്‍റെ കരാറാണ്​ ടീമിന്‍റെതെന്ന്​ എൽ മുണ്ടോ ഫെബ്രുവരിയിൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. സംഭവം നിഷേധിച്ചില്ലെങ്കിലും വാർത്ത ചോർത്തിയതിൽ പങ്കി​െല്ലന്നു പറഞ്ഞാണ്​ തത്​കാലം രക്ഷപ്പെട്ടത്​. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക വാങ്ങുന്ന താരമാണ്​ ​െമസ്സ​ിയെന്ന ഈ റിപ്പോർ​ട്ടോടെ ലോകമറിഞ്ഞു. മെസ്സിയാക​ട്ടെ, ടീം മാനേജ്​മെന്‍റിനെതിരെ കൂടുതൽ രോഷാകുലനാകുകയുംചെയ്​തു.

ടീമിന്​ ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധി എങ്ങനെ വന്നുവെന്നാണ്​ നാട്ടുകാരുടെ വലിയ ചോദ്യം. മെസ്സിക്ക്​ പുറമെ പെപ്​ ഗാർഡിയോള, ഇനിയെസ്റ്റ, സാവി തുടങ്ങിയവരെ സംഭാവന ചെയ്​ത ലാ മാസിയ അക്കാദമിയിൽനിന്ന്​ താരങ്ങളെ കണ്ടെത്തുന്നതിന്​ പകരം പുറത്തുനിന്ന്​ വൻതുക നൽകി ആളുകളെ സംഘടിപ്പിക്കൽ മാത്രമായി ചുരുങ്ങിയതാണ്​ ഒന്നാമത്തെ പ്രശ്​നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്​. 2013/14 സീസൺ മുതൽ മാത്രം 100 കോടിയിലേറെ ഡോളറാണ്​ പുതിയ താരങ്ങളെ ചാക്കിട്ടുപിടിക്കാൻ മാത്രം എറിഞ്ഞത്​. അനുബന്ധ ചെലവുകൾ കൂടിയാകു​േമ്പാൾ കടം എങ്ങനെ കുറഞ്ഞുവെന്നേ അദ്​ഭുതപ്പെടാനുള്ളൂ.

പിൻഗാമിയാര്​?

ബർതോമ്യോ അറസ്റ്റിലാകുന്നതോടെ പ്രസിഡന്‍റ്​ തെ​രഞ്ഞെടുപ്പിൽ പിൻഗാമി വരുമെന്നുറപ്പാണ്​. ജോൺ ലപോർട്ട ആണ്​ സാധ്യത പട്ടികയിൽ മുന്നിൽ. 2003- 10 കാലയളവിൽ ലപോർട്ട ആയിരുന്നു മേധാവി. അക്കാലത്ത്​ നാലു ലാ ലിഗ കീരീടങ്ങളും രണ്ട്​ ചാമ്പ്യൻസ്​ ലീഗ്​ ട്രോഫിയുമുൾപെടെ 13 കിരീടങ്ങളാണ്​ ബാഴ്​സയെ തേടിയെത്തിയത്​. ലപോർട്ടക്ക്​ മെസ്സിയുമായി അടുപ്പം പണ്ടേയുള്ളതാണെന്നത്​ അനുകൂല ഘടകവുമായേക്കും- രണ്ടു പേർക്കും. വിക്​ടർ ഫോണ്ട്​, ടോണി ഫ്രീക്​സ എന്നിവരാണ്​ മറ്റുള്ളവർ.

111,000 പേരാണ്​ ക്ലബ്​ അംഗങ്ങൾ. ഇവരിലേറെയും ബാഴ്​സ ആരാധകരുമാണ്​. കോവിഡ്​ പരിഗണിച്ച്​ മെയിലിൽ വോട്ടു രേഖപ്പെടുത്താൻ 22,811 പേർ അനുവാദം തേടിയിട്ടുണ്ട്​. അവശേഷിച്ചവർ നേരി​ട്ടെത്തിയും വോട്ടുചെയ്യും. ബാഴ്​സലോണ, ജിറോണ, ലീഡ, ടെറഗോണ, ടോർടോസ, അൻഡോറ എന്നിവിടങ്ങളിലായാകും വോ​ട്ടെടുപ്പ്​. ഞായറാഴ്ചത്തെ വോ​ട്ടെടുപ്പ്​ ക്ലബിന്‍റെ ചരിത്രം മാറ്റിയെഴുതുന്നതാകുമെന്ന്​ വിശ്വസിക്കുന്നവർ ഏറെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiBarcelonapresidential elections
News Summary - Chaos, scandal and anger: Barcelona faces seminal presidential elections
Next Story