ലണ്ടൻ: ലീഗ് കപ്പിൽ അട്ടിമറികൾക്കു നിന്നുകൊടുക്കാതെ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്ത് ചെൽസിയും ഗണ്ണേഴ്സും. ഉജ്വല പോരാട്ടം കണ്ട സ്റ്റാംഫോഡ് ബ്രിഡ്ജിൽ സതാംപ്ടൺ ഉയർത്തിയ വെല്ലുവിളി പെനാൽട്ടിയിൽ മറികടന്ന് ചെൽസി അവസാന എട്ടിൽ ഇടമുറപ്പിച്ചപ്പോൾ ലീഡ്സിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സനൽ വിജയം.
ആദ്യം ഗോളടിച്ച് മുൻതൂക്കം ഉറപ്പിച്ച ചെൽസി അതിവേഗം സമനില ഗോൾ തിരിച്ചുവാങ്ങി സതാംപ്ടണിനു മുന്നിൽ അവസരം തുറന്നിട്ടെങ്കിലും ഗോളി കെപ അരിസബലഗയുടെ സേവിങ് മികവ് നീലക്കുപ്പായക്കാർക്ക് തുണയാകുകയായിരുന്നു. ഇതേ സീസണിൽ രണ്ടു തവണ മുമ്പും പെനാൽട്ടി ഷൂട്ടൗട്ടിൽ അരിസബലഗ ചെൽസിയെ കര കടത്തിയിരുന്നു. വിയ്യ റയൽ, ആസ്റ്റൺ വില്ല ടീമുകൾക്കെതിരെയായിരുന്നു അന്ന് വിജയം. കെയ് ഹാവെർട്സ് 44ാം മിനിറ്റിൽ ചെൽസിയെ മുന്നിലെത്തിച്ചപ്പോൾ മൂന്നു മിനിറ്റു കഴിഞ്ഞ് ചെ ആദംസിലൂടെ സതാംപ്ടൺ ഒപ്പംപിടിച്ചു.
പെനാൽട്ടിയിലേക്ക് നീണ്ട കളിയിൽ തിയോ വാൽകോട്ടിെൻറ ഷോട്ട് കെപ തടഞ്ഞിട്ടപ്പോൾ വിൽ സ്മാൾബോണിെൻറ ഷോട്ട് ഗാലറിയിലേക്ക് പറന്നു. മറുവശത്ത് മാസൺ മൗണ്ടിെൻറ അടി മാത്രമാണ് സതാംപ്ടൺ ഗോളിയുടെ കൈകളിൽ തട്ടി മടങ്ങിയത്. രണ്ടാമത്തെ മത്സരത്തിൽ കാലം ചേംബേഴ്സ്, എഡി എൻകെറ്റിയ എന്നിവർ ആഴ്സനലിനായി സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.