ലണ്ടൻ: ഒമ്പതു മാസത്തിനുശേഷം ഗൂഡിസൺ പാർക്കിലെത്തിയ കാണികളുടെ നടുവിൽ ചെൽസിയുടെ അപ്രതീക്ഷിത തോൽവി. അപരാജിതമായ 17 മത്സരങ്ങൾക്കൊടുവിലാണ് ചെൽസി എവർട്ടന് മുന്നിൽ 1-0ത്തിന് തോറ്റത്.
ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമാണ് കളഞ്ഞുകുളിച്ചത്. ഒലിവർ ജിറൂഡും, തിമോ വെർണറും നിറംമങ്ങിയ അങ്കത്തിൽ 22ാം മിനിറ്റിലെ പെനാൽറ്റി ഗോളിലൂടെയാണ് എവർട്ടൻ കളി ജയിച്ചത്. ക്യാപ്റ്റൻ ഗിൽഫി സിഗറോസനാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ എവർട്ടന് അനുകൂലമായി മറ്റൊരു പെനാൽറ്റി കൂടി അനുവദിച്ചെങ്കിലും വാറിൽ നിഷേധിക്കപ്പെട്ടു.
അതേസമയം, ഓൾഡ് ട്രഫോഡിലെ യുനൈറ്റഡ് - സിറ്റി മാഞ്ചസ്റ്റർ നഗര പോരാട്ടം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഒഴിഞ്ഞ ഗാലറിയിൽ 'ഡെർബി'യുടെ ആവേശമെല്ലാം ചോർന്നുപോയത്, കളത്തിലും കണ്ടു. പോയൻറ് പട്ടികയിൽ യുനൈറ്റഡ് (20) എട്ടും, സിറ്റി ഒമ്പതും (19) സ്ഥാനത്താണ്. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ 2-1ന് വെസ്റ്റ്ബ്രോംവിചിനെയും, ആസ്റ്റൻ വില്ല 1-0ത്തിന് വോൾവർഹാംപ്ടനെയും, സതാംപ്ടൻ 3-0ത്തിന് ഷെഫീൽഡിനെയും തോൽപിച്ചു.
ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള ടോട്ടൻഹാമിെൻറ ശ്രമങ്ങളെ അട്ടിമറിച്ച് ക്രിസ്റ്റൽ പാലസ്. കളി 1-1ന് സമനിലയിൽ പിരിഞ്ഞതോടെ ലീഡുയർത്താനുള്ള മൗറീന്യോയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.