അബ്രമോവിച് പുറത്ത്; ചെൽസിക്ക് ഇനി യു.എസ് ഉടമകൾ

ലണ്ടൻ: വ്ലാദ്മിർ പുടിൻ നയിച്ച റഷ്യൻ അധിനിവേശത്തെ തുടർന്ന് ഇംഗ്ലണ്ടിൽ കരിമ്പട്ടികയിലായ റോമൻ അബ്രമോവിച്ചിന്റെ ചെൽസി ഇനി അമേരിക്കക്കാർ ഭരിക്കും. മൂന്നു മാസം നീണ്ട പ്രക്രിയകൾ പൂർത്തിയാക്കി ടോഡ് ബീലി, ക്ലിയർലേക് ക്യാപിറ്റൽ എന്നിവരുടെ നേതൃത്വത്തിലുള്ള കൺസോർട്യമാണ് ഉടമസ്ഥാവകാശം ഏറ്റെടുത്തത്.

കൈമാറ്റത്തിന് പ്രീമിയർ ലീഗിന്റെയും ബ്രിട്ടീഷ് സർക്കാറിന്റെയും അനുമതി കഴിഞ്ഞ ആഴ്ചയാണ് ലഭിച്ചത്. ശനിയാഴ്ചയോടെ അന്തിമ ധാരണയിലുമെത്തി. ഇംഗ്ലണ്ടിൽ വിലക്കു വീണതോടെ കഴിഞ്ഞ മാർച്ചിലാണ് അബ്രമോവിച്ച് ചെൽസി വിൽപനക്ക് വെച്ചത്. 425 കോടി പൗണ്ടി (41,150 കോടി രൂപ)നാണ് അമേരിക്കൻ കൺസോർട്യം ക്ലബ് ഏറ്റെടുത്തത്. കൈമാറ്റത്തോടെ ടോഡ് ബീലി ചെൽസി ചെയർമാനാകും.

വിസ് സ്ഥാപകൻ ഹാൻസ്യോർഗ് വിസ്, ഗഗൻഹൈം ക്യാപിറ്റൽ സഹ സ്ഥാപകൻ മാർക് വാൾടർ എന്നിവരും ക്ലബിലെ പങ്കാളികളാകും. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മൂന്നാമതായാണ് ചെൽസി ഫിനിഷ് ചെയ്തത്.

Tags:    
News Summary - Chelsea takeover: sale to American-based consortium completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.