ചിലി സ്​ട്രൈക്കർ സാഞ്ചസിന്​ കോപ അമേരിക്കയിലെ ഗ്രൂപ്പ്​ മത്സരങ്ങൾ നഷ്​ടമാകും

റിയോ ഡീ ജനീറോ: ചിലി സ്​ട്രൈക്കൾ അലക്​സിസ്​ സാഞ്ചസിന്​ കോപ അമേരിക്കയിലെ ഗ്രൂപ്പ്​ മത്സരങ്ങൾ നഷ്​ടമാകും. കാലിനേറ്റ പരിക്കാണ്​ സാഞ്ചസിന്​ തിരിച്ചടിയായത്​. ടൂർണമെൻറിനായി ​ബ്രസീലിലേക്ക്​ യാത്രതിരിച്ച ചിലി ടീമിനൊപ്പം സാഞ്ചസിന്​ പോകാനായില്ല. ഗ്രൂപ്പ്​ സ്​റ്റേജ്​ മത്സരങ്ങൾക്ക്​ ശേഷം മാത്രമേ സാഞ്ചസിന്​ ടീമിലേക്ക്​ മടങ്ങിയെത്താൻ സാധിക്കുവെന്നാണ്​ സൂചന.

തിങ്കളാഴ്​ച റിയോ ഡീ ജനീറോയിൽ അർജൻറീനക്കെതിരായാണ്​ ചിലിയുടെ ആദ്യ മത്സരം. ബ്രസീലും വെനസ്വേലയും തമ്മിലാണ്​ ഉദ്​ഘാടന മത്സരം. ബ്രസീലിയയിലാണ്​ മത്സരം നടക്കുക. ബ്രസീലിലെ കോവിഡ്​ സാഹചര്യത്തിൽ കാണികൾക്ക്​ മൈതാനങ്ങളിൽ പ്രവേശനമുണ്ടാകില്ല.

അഞ്ച്​ ടീമുകളുള്ള രണ്ട്​ ഗ്രൂപ്പുകൾ ഉൾപ്പെടുന്നതാണ്​ കോപ അമേരിക്കയിലെ ഗ്രൂപ്പ്​ സ്​റ്റേജ്​. അർജൻറീന, ബൊളീവിയ, ഉറുഗ്വേ, ചിലി, പാരഗ്വേ എന്നിവരാണ്​ എ ഗ്രൂപ്പിലുള്ളത്​. ബ്രസീൽ , കൊളംബിയ, വെനസ്വേല, ഇക്വഡോർ, പെറു എന്നിവരാണ്​ ബി​ ​ഗ്രൂപ്പിലുള്ളത്​. ഇരു ഗ്രൂപ്പുകളിലേയും ആദ്യത്തെ നാല്​ ടീമുകൾ നോക്കൗട്ട്​ സ്​റ്റേജിലേക്ക്​ കടക്കും. 

Tags:    
News Summary - Chile's Sanchez out of Copa America group stage with injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.