ദോഹ: ഏഷ്യൻ കപ്പിൽ ശനിയാഴ്ച നടന്ന രണ്ടാം അങ്കത്തിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ് ചൈനയും തജികിസ്താനും. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ‘ബി’യിലെ മത്സരത്തിൽ പ്രബലരായ ചൈനക്കുമേൽ ആധിപത്യം നിലനിർത്തിയാണ് താജികിസ്താൻ ഗോൾരഹിത സമനിലയിലൂടെ വിലപ്പെട്ട ഒരു പോയന്റ് പിടിച്ചെടുത്തത്.
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഞായറാഴ്ചത്തെ അങ്കങ്ങൾ അൽപം വൈകാരികവുമാവും. ഇസ്രായേൽ അധിനിവേശ സേന സ്വന്തം നാട്ടിൽ മരണം വിതക്കുമ്പോൾ അതിന്റെ വേദനയിലാണ് ഫലസ്തീൻ ഇന്ന് തങ്ങളുടെ ആദ്യ ഗ്രൂപ് മത്സരത്തിൽ ഇറാനെതിരെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ മാറ്റുരക്കുന്നത്. ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ തുടങ്ങിയ യുദ്ധം ഞായാഴ്ച നൂറാം ദിനത്തിലേക്ക് പ്രവേശിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. രാഷ്ട്രീയക്കളത്തിൽ തങ്ങൾക്ക് പിന്തുണയുമായി മുന്നിൽ നിൽക്കുന്ന രാജ്യം കൂടിയാണ് ഇറാൻ. ഗാലറികളിൽ പലദേശക്കാരും ഫലസ്തീന് പിന്തുണയുമായി ഒന്നിക്കുകയും ചെയ്യും. രാത്രി 8.30നാണ് മത്സരം. ഇതേ ഗ്രൂപ്പിൽ യു.എ.ഇ ഹോങ്കോങ്ങിനെ നേരിടും. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 5.30നാണ് മത്സരം. ഉച്ചക്ക് 2.30ന് ജപ്പാൻ വിയറ്റ്നാമിനെതിരെ അൽ തുമാമ സ്റ്റേഡിയത്തിലും ബൂട്ടുകെട്ടും. നാലു തവണ ഏഷ്യൻ കപ്പ് ജേതാക്കളായ ജപ്പാൻ കിരീട പ്രതീക്ഷയുമായാണ് ബൂട്ടു കെട്ടുന്നത്.
2.30pm ജപ്പാൻ x വിയറ്റ്നാം (അൽ തുമാമ സ്റ്റേഡിയം)
5.30pm യു.എ.ഇ x ഹോങ്കോങ്ങ് (ഖലീഫ സ്റ്റേഡിയം)
8.30pm ഇറാൻ x ഫലസ്തീൻ (എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.