ഐ.എസ്.എൽ ഏഴാം സീസണിന് ദിവസങ്ങൾ ബാക്കിയിരിക്കെ വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ഒരുക്കം തകൃതിയാക്കുകയാണ് ക്ലബുകൾ. കോവിഡ് സീസണിൽ സാമ്പത്തിക പ്രതിസന്ധി എല്ലാവരെയും അലട്ടുന്നുണ്ടെങ്കിലും 'എല്ലാം ശരിയാവും' എന്ന വിശ്വാസത്തിൽ പണമെറിഞ്ഞ് മുൻനിര താരങ്ങളെ സ്വന്തമാക്കുകയാണ് ക്ലബുകൾ. കഴിഞ്ഞ സീസണുകളിലെല്ലാം അടിതെറ്റിയ കേരള ബ്ലാസ്റ്റേഴ്സും പണം എറിഞ്ഞ് ആളെ പിടിക്കുന്നതിൽ മുൻപന്തിയിലുണ്ട്.
പുതിയ സീസണിെൻറ ആവേശം ഇരട്ടിയാക്കുന്നത് െഎ ലീഗിലൂടെ പേരുകേട്ട കൊൽക്കത്തയിലെ രണ്ടു വമ്പൻ ക്ലബുകൾ 'സൂപ്പർ' പോരാട്ടത്തിനെത്തുന്നുവെന്നതാണ്. കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാൻ എ.ടി.ക്കെയുമായി ഒന്നിച്ച് അരങ്ങേറുന്നുവെന്ന പ്രഖ്യാപനത്തനു പിന്നാലെയാണ് കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ മറ്റൊരു പവര്‍ഹൗസുകളായ ഈസ്റ്റ് ബംഗാൾ ഈ സീസണിലെ ഐ.എസ്.എല്ലിെൻറ ഭാഗമാവുന്നുവെന്ന അറിയിപ്പ് വരുന്നത്. ഇതോടെ കാലങ്ങളായി ഇന്ത്യൻ ഫുട്ബാളിലെ ബദ്ധവൈരികൾ മുഖാമുഖം എത്തുേമ്പാൾ കൊൽക്കത്തൻ ഡെർബിയടക്കം മികച്ച മത്സരങ്ങൾ ആരാധർകർക്കു കാണാം. ഈസ്റ്റ് ബംഗാള്‍ ടീം തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവിസ്മരണീയ വേളയിലാണ് ഐ.എസ്.എല്ലില്‍ പുതിയ തുടക്കം കുറിക്കാനൊരുങ്ങുന്നത്.
നവംബർ 21നാണ് ഐ.എസ്.എല്ലിെൻറ പുതിയ സീസണിനു വിസില്‍ മുഴങ്ങുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഗോവയാണ് വേദിയാവുക. ഗോവയിലെ മൂന്നു വേദികളിലായിരിക്കും മത്സരങ്ങള്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം (ഫറ്റോര്‍ഡ), ജി.എം.സി അത്ലറ്റിക് സ്റ്റേഡിയം (ബാംബൊലിം), തിലക് മൈതാന്‍ സ്റ്റേഡിയം (വാസ്‌കോ) എന്നിവയാണ് വേദികള്‍.
ഐ.എസ്.എല്ലിലേക്ക് പ്രവേശം നേടിയ ഈസ്റ്റ് ബംഗാൾ വമ്പൻ താരങ്ങളെ സ്വന്തമാക്കി പ്രഥമ സീസൺ തന്നെ തങ്ങളുടേതാക്കാൻ ഒരുങ്ങുകയാണ്.
പരിശീലകനായി മുൻ ലിവർപൂൾ താരം റോബി ഫൗളറിനെ പ്രഖ്യാപിച്ച ടീം ആദ്യ വിദേശതാരമായി സ്കോട് നെവില്ലിനേയും ടീമിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ട് വിദേശതാരങ്ങളുടെ കൂടി ക്ലബിലെത്തിക്കുമെന്നും ഈസ്റ്റ് ബംഗാൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഐറിഷ് മധ്യനിരതാരം അൻറണി പിൽക്കിങ്ടനും വെയിൽസ് മുന്നേറ്റതാരം ആരോൺ ഹോളോവേയുമാണ് കൊൽക്കത്ത ക്ലബിലെത്തുന്നത്. കാർഡിഫ് സിറ്റി, നോർവിച്ച് സിറ്റി, ഹഡേഴ്സ്ഫീൽഡ് ടൗൺ തുടങ്ങി ഒട്ടേറെ ഇംഗ്ലീഷ് സൂപ്പർക്ലബുകളിൽ കളിച്ചശേഷമാണ് പിൽക്കിങ്ടൻ ഇന്ത്യയിലെത്തുന്നത്. 32-കാരനായ പിൽക്കിങ്ടൻ ഏറ്റവുമൊടുവിൽ കളിച്ചത് വിഗാൻ അത്ലറ്റിക്കിനായാണ്. ഐറിഷ് ദേശീയ ടീമിനായി ഒമ്പത് തവണയും പിൽക്കിങ്ടൻ ബൂട്ടുകെട്ടിയിട്ടുണ്ട്.
27-കാരനായ ആരോൺ ഓസ്ട്രേലിയൻ ക്ലബ് ബ്രിസ്ബേൻ റോർസിലാണ് ഒടുവിൽ കളിച്ചത്. അവിടേയും റോബി ഫൗളറായിരുന്നു പരിശീലകൻ. റോബി ഫൗളറാണ് ടീം മാനേജ്മെൻറിനോട് താരത്തെ സ്വന്തമാക്കാൻ നിർദേശിച്ചത്.
കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ഫ്രഞ്ച് താരം ഹ്യൂഗോ ബോമോയെ ടീമിലെത്തിച്ചാണ് മുംബൈ സിറ്റി ട്രാൻസ്ഫർ വിപണിയിൽ പ്രധാന മുന്നേറ്റം നടത്തിയത്. എഫ്.സി.ഗോവയിൽ നിന്നാണ് ഈ മധ്യനിരതാരം മുംബൈയിലെത്തുന്നത്.
കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ഗോവയ്ക്കായി തകർപ്പൻ പ്രകടനമാണ് ഹ്യൂഗോ നടത്തിയത്. പത്ത് ഗോളുകൾ നേടിയ താരം 11 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഇക്കുറി എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഗോവയുടെ മിന്നും താരമാകും ഹ്യൂഗോയെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മിന്നൽ നീക്കത്തിലൂടെ താരത്തെ മുംബൈ റാഞ്ചുകയായിരുന്നു. ഗോവ മുൻ പരിശീലകനായിരുന്ന സെർജിയോ ലൊബേറയാണിപ്പോൾ മുംബൈയെ കളിപഠിപ്പിക്കുന്നത്. ലൊബേറയെ പിന്തുടർന്നാണ് ഹ്യൂഗോ മുംബൈയിലെത്തുന്നത്.
മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പറെ അടക്കം റാഞ്ചിയ കേരള ബ്ലാസ്റ്റേഴ്സും വമ്പൻ താരങ്ങളെ സ്വന്തമാക്കുന്നതിൽ പിന്നിലല്ല. ഫെകുണ്ടോ പെരേറ, കോസ്റ്റ നെഹാമോനെസു, വിസെെൻറ ഗോമസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിെൻറ ഇതുവരെയുള്ള വിദേശ സൈനിങ്. പുതിയ സ്പോർടിങ് ഡയരക്ടർ കരോലിസ് സ്കിൻകിസാണ് വിദേശ താരങ്ങളെ റാഞ്ചാൻ തന്ത്രം മെനയുന്നത്. പുതിയ സീസണിൽ കോച്ച് കിബു വികുനയുടെ പ്രധാന കുന്തമുന പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ 32കാരനായ ഗാരി ഹൂപ്പറായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.