കോവിഡ്​ മാറിയില്ല: ചാമ്പ്യൻസ്​ ലീഗിൽ ബാഴ്​സക്കെതിരെ ക്രിസ്​റ്റ്യാനോ റൊണാൾഡോ കളിക്കുമോയെന്ന്​ സംശയം

ഇൗ മാസം 29ന്​ നടക്കുന്ന എഫ്​.സി ബാഴ്​സലോണ- യുവൻറസ്​ ചാമ്പ്യൻസ്​ ലീഗ്​ സൂപ്പർ പോരാട്ടത്തിന്​ കാത്തിരിക്കുകയാണ്​ ഫുട്​ബാൾ ലോകം. ഒരു ഇടവേളക്കു ശേഷം കാൽപന്തു ലോകത്തെ വമ്പന്മാരായ ക്രിസ്​റ്റ്യാനോ റൊണാൾഡോയും ലയണൽ ​മെസ്സിയും നേർക്കു​നേർ വരുന്ന മത്സരമെന്നതിനാൽ ഇരു താരങ്ങളുടെയും ആരാധകർ പ്രതീക്ഷയോടെ മത്സരത്തിന്​​ കാത്തിരിക്കുകയായിരുന്നു. എന്നാൽ, കോവിഡ്​ സ്​ഥിരീകരിച്ച ക്രിസ്​റ്റ്യാനോ റൊണാൾഡോ ഇനിയും രോഗത്തിൽ നിന്ന്​ വിട്ടിട്ടില്ലെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സ്പാനിഷ് പത്രങ്ങളാണ്​ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോർച്ചു​ഗൽ ദേശീയ ടീമിനായി യ​ുവേഫ നേഷൻസ്​ ലീഗിൽ കളിച്ചുകൊണ്ടിരിക്കു​േമ്പാഴാണ്​

റൊണാൾഡോയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് ടീം വിട്ട താരം ഇറ്റലിയിൽ മടങ്ങിയെത്തി. യുവേഫ നിയമപ്രകാരം കോവിഡ് പോസിറ്റീവായ താരങ്ങൾ, ഒരു മത്സരത്തിന് ഏഴ് ദിവസം മുമ്പ് തന്നെ നെഗ​റ്റീവായിരിക്കണം എന്നുണ്ട്. രോഗത്തിൽ നിന്നും മുക്​തമായിട്ടില്ലാത്തതിനാൽ താരത്തിന്​ ഇനി കളിക്കാനാവില്ലെന്നാണ്​ സൂചന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.