ലിവർപൂൾ താരം സാദിയോ മാനെക്ക് കോവിഡ് സ്ഥിരീകരിച്ചതായി ടീം അധികൃതർ അറിയിച്ചു. ഇദ്ദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വയം നിരീക്ഷണത്തിലാണ്. വൈറസിെൻറ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അദ്ദേഹം പൂർണ ആരോഗ്യവാനാണ്. കഴിഞ്ഞ ആഴ്ച സഹതാരം തിയാഗോ അലക്സാൻട്രോക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്ച ആഴ്സനലിനെതിരായ മത്സരത്തിലാണ് മാനെ അവസാനമായി കളിച്ചത്. 3-1ന് ലിവർ പൂൾ ജയിച്ച മത്സരത്തിൽ ഒരു ഗോൾ സെനഗൾ താരത്തിെൻറ കാലിൽനിന്നായിരുന്നു.
ഞായറാഴ്ച പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെയാണ് ലിവർപൂളിെൻറ അടുത്ത മത്സരം. ഇതിൽ മാനെയും തിയാഗോയും ഉണ്ടാകാനിടയില്ല. എന്നാൽ, ഒക്ടോബർ 17ന് എവർട്ടണിനെതിരായ മത്സരത്തിൽ ഇരുവരും ഉണ്ടാകുമെന്നാണ് കോച്ച് യുർഗൻ ക്ലോപ്പിെൻറ പ്രതീക്ഷ.
28കാരനായ മാനെ ഈ സീസണിൽ മികച്ച ഫോമിലാണ്. ചെൽസിക്കെതിരായ മത്സരത്തിൽ രണ്ട് ഗോളുകളാണ് നേടിയത്. മൊറോക്കൊ, മൗറിറ്റാനിയ എന്നീ രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര സൗഹർദ മത്സരത്തിനുള്ള സെനഗൽ ടീമിലും മാനെ ഇടംനേടിയിട്ടുണ്ട്. ഒക്ടോബർ ഒമ്പതിനാണ് മൊറോക്കൊക്കെതിരായ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.