സെവിയ്യ: സുവർണ തലമുറയുമായി കഴിഞ്ഞ ലോകകപ്പിനെത്തിയ ബെൽജിയം കിരീടപ്രതീക്ഷയിലായിരുന്നു. എന്നാൽ, റഷ്യയിൽ പ്രതീക്ഷ സെമിയിലവസാനിച്ചു. ഏറക്കുറെ അതേ ടീമുമായാണ് റോബർട്ടോ മാർട്ടിനെസ് യൂറോക്കെത്തിയിരിക്കുന്നത്. ഫേവറിറ്റുകളിലൊന്ന് എന്ന വിശേഷണത്തോട് നീതി പുലർത്തുന്ന പ്രകടനമായിരുന്നു ടീം ഗ്രൂപ് റൗണ്ടിൽ കാഴ്ചവെച്ചതും. എ ഗ്രൂപ്പിൽ മൂന്നിൽ മൂന്നും ജയിച്ച് ആധികാരികമായാണ് വരവ്. എന്നാൽ, നോക്കൗട്ടിൽ നിലവിലെ ജേതാക്കളായ പോർചുഗലാണ് എതിരാളികൾ എന്നത് കാര്യങ്ങൾ എളുപ്പമാക്കില്ല. പോരാത്തതിന് പറങ്കികളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലും.
മുൻനിരയിൽ റൊമേലു ലുകാകുവിെൻറ ഗോളടി മികവും മധ്യനിരയിൽ കെവിൻ ഡിബ്രൂയ്െൻറ പ്ലേമേക്കിങ് സ്കില്ലുമാണ് ബെൽജിയത്തിെൻറ കരുത്ത്. ഗോളി തിബോ കോർട്ടുവ, പ്രതിരോധത്തിൽ ടോബി ആൽഡർവിയറൾഡ്, യാൻ വെർട്ടോൻഗൻ, മുൻനിരയിൽ എഡൻ ഹസാഡ്, സഹോദരൻ തോർഗൻ ഹസാഡ് എന്നിവരെല്ലാം മികവുറ്റവർ. ഗ്രൂപ് റൗണ്ടിൽ കരുത്തരോട് ഏറ്റുമുട്ടേണ്ടിവന്നിട്ടില്ല എന്നത് ബെൽജിയത്തിന് തിരിച്ചടിയാവുമോ എന്നതാവും നിർണായകം.
അതേസമയം, പോർചുഗലിന് ആത്മവിശ്വാസം പകരുന്ന ഘടകവും ഇതാണ്. പോർചുഗലിന് ഗ്രൂപ്പിലെ മൂന്നിൽ രണ്ടു കളിയും കരുത്തരായ ഫ്രാൻസിനോടും ജർമനിയോടുമായിരുന്നു. പക്ഷേ ഇതിൽ രണ്ടിലും ജയം നേടാനായില്ല എന്നത് ആശങ്കാജനകവുമാണ്. അഞ്ചു ഗോളുമായി ടോപ്സ്കോററായ റൊണാൾഡോയെ അമിതമായി ആശ്രയിക്കുന്നതാണ് ടീമിെൻറ പ്രശ്നം. മധ്യനിരയിൽ കളി നിയന്ത്രിക്കുമെന്ന് കരുതപ്പെട്ടിരുന്ന ബ്രൂണോ ഫെർണാണ്ടസിെൻറ ഫോമില്ലായ്മ തിരിച്ചടിയാണ്.
അതേസമയം, കഴിഞ്ഞ യൂറോയിലെ ഹീറോ റെനറ്റോ സാഞ്ചസിെൻറ ഫ്രാൻസിനെതിരായ മികച്ച പ്രകടനം കോച്ച് ഫെർണാണ്ടോ സാേൻറാസിന് സന്തോഷം പകരുന്നു. ബാറിന് കീഴിൽ റൂയി പാട്രീഷ്യോയും പ്രതിരോധത്തിൽ പെപെ-റൂബൻ ഡയസ് കൂട്ടുകെട്ടും കരുത്തരാണ്. മുന്നേറ്റത്തിൽ റൊണാൾഡോക്ക് കൂട്ടുള്ള ഡീഗോ ജോട്ടയും ബെർണാഡോ സിൽവയും ഭേദപ്പെട്ട രീതിയിൽ പന്തുതട്ടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.