ടൂറിൻ: നാടകീയ സംഭവവികാസങ്ങക്കൊടുവിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പഴയ തട്ടമായ മാഞ്ചസ്റ്റർ യുനൈറ്റഡിൽ തിരിച്ചെത്തി. 2.8 കോടി യൂറോക്കാണ് (ഏകദേശം 242 കോടി രൂപ) 36 കാരൻ വ്യാഴവട്ടത്തിനുശേഷം യുനൈറ്റഡിലേക്കെത്തുന്നത്. യുവന്റസ് വിടുന്നതായി റൊണാൾഡോ സൂചന നൽകിയതിനുപിന്നാലെ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം പോർച്ചുഗീസുകാരനായി രംഗത്തെത്തിയതെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ യുനൈറ്റഡ് താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. കൈമാറ്റത്തുക നൽകാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് സിറ്റി പിന്മാറിയതോടെ യുനൈറ്റഡ് താരത്തിനായി 2.8 കോടി യൂറോയുടെ അപേക്ഷ സമർപ്പിക്കുകയും യുവന്റസ് അംഗീകരിക്കുകയുമായിരുന്നു.
ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരത്തെ കൈമാറുേമ്പാൾ 2.9 കോടി യൂറോയെങ്കിലും (ഏകദേശം 210 കോടി രൂപ) ലഭിക്കണമെന്നാണ് യുവൻറസിെൻറ ആവശ്യം. എന്നാൽ, റൊണാൾഡോക്കായി കൈമാറ്റത്തുകയൊന്നും നൽകാനാവില്ലെന്ന നിലപാടിലായിരുന്നു സിറ്റി. ഇതോടെയാണ് ചർച്ച വഴിമുട്ടിയതും റൊണാൾഡോക്കായി രംഗത്തില്ലെന്ന് സിറ്റി വ്യക്തമാക്കിയതും. ഈ ഘട്ടത്തിലാണ് തങ്ങളുടെ ഇതിഹാസതാരത്തെ സ്വന്തമാക്കാൻ ഒടുവിൽ യുനൈറ്റഡ് നീക്കം ശക്തമാക്കിയത്.
ക്ലബ് വിടുന്നതിെൻറ മുന്നോടിയായി വെള്ളിയാഴ്ചത്തെ പരിശീലനത്തിൽനിന്ന് വിട്ടുനിന്ന റൊണാൾഡോ പിന്നാലെ സ്വകാര്യ വിമാനത്തിൽ യുവൻറസിെൻറ തട്ടകമായ ടൂറിൻ നഗരം വിടുകയും ചെയ്തു. യുവൻറസിൽ തുടരാൻ താൽപര്യമില്ലെന്ന് റൊണാൾഡോ വ്യക്തമാക്കിയതായി കോച്ച് മാക്സിമിലിയാനോ അലെഗ്രി പറഞ്ഞിരുന്നു.
2003ൽ പോർചുഗലിലെ സ്പോർട്ടിങ് ക്ലബിൽനിന്ന് യുനൈറ്റഡിലെത്തിയ റൊണാൾഡോ ആറു സീസണുകളിൽ ക്ലബ് ജഴ്സിയണിഞ്ഞ കാലത്താണ് ലോകോത്തര താരമായി വളർന്നത്. മൂന്നു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയശേഷം 2009ലാണ് റൊണാൾഡോ റയൽ മഡ്രിഡിലേക്ക് കൂടുമാറിയത്. പത്തു വർഷത്തെ റയൽ വാസത്തിനുശേഷം 2018ലാണ് യുവന്റസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.