റിയാദ്: ലോക ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ റിയാദിലെത്തി. അൽ നസ്ർ ക്ലബ്ബിൽ ചേരുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ വരവ്. തിങ്കളാഴ്ച്ച രാത്രി 11.30 നാണ് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങിൽ ക്രിസ്റ്റിയാനോയെ ആരാധകർക്ക് മുന്നിൽ ക്ലബ് അവതരിപ്പിക്കും. ഭാര്യക്കൊപ്പമാണ് ക്രിസ്റ്റ്യാനോ എത്തിയത്.
റിയാദിലെ അൽ നസ്ർ ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറൊപ്പിട്ട റൊണാൾഡോയെ ചൊവ്വാഴ്ചയാണ് ആരാധകർക്കു മുന്നിൽ മഞ്ഞ ജഴ്‌സിയിൽ അവതരിപ്പിക്കുക. റൊണാൾഡോയുടെ പത്രസമ്മേളനവും ആരാധകരുടെ മുന്നിൽ ആദ്യ പരിശീലന സെഷനുമുണ്ടാവും. കോച്ച് റൂഡി ഗാർസിയയുമായും റൊണാൾഡൊ സംസാരിക്കും. കളിക്കളത്തിൽ ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹത്തിന് ആരോഗ്യപരിശോധന നടത്തും.
റൊണാൾഡോക്കൊപ്പം അദ്ദേഹത്തിന്റെ നിരവധി നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും റിയാദിലെത്തിയിട്ടുണ്ട്. സ്ഥിരതാമസം തയാറാകുന്നതുവരെ റൊണാൾഡോയും കുടുംബവും റിയാദിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുന്നത്. റൊണാൾഡൊ വരുന്നതിന് മുമ്പ് തന്നെ അൽ നസ്ർ ആഘോഷം തുടങ്ങിയിരുന്നു. സൗദി പ്രൊഫഷനൽ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ഈ ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.