ടൂറിൻ: സീരി 'എ'യിൽ യുവൻറസിനെ വിജയവഴിയിൽ തിരികെയെത്തിച്ച ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിച്ചുപാഞ്ഞത് ബ്രസീൽ ഇതിഹാസം പെലെയുടെ നേട്ടങ്ങൾക്കും മുകളിലേക്ക്. ഉദ്നിസെയെ യുവൻറസ് 4-1ന് കീഴടക്കിയ മത്സരത്തിൽ ഇരട്ട ഗോളാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. അതുവഴി ക്ലബിലും ദേശീയ ടീമിലുമായി നേടിയ ഗോളുകളുടെ എണ്ണം 758ലെത്തിച്ചു. ഔദ്യോഗിക കണക്കുപുസ്തകത്തിലെ റെക്കോഡ് പ്രകാരമാണിത്. ഈ രേഖകൾപ്രകാരം ഇനി ക്രിസ്റ്റ്യാനോക്കു മുന്നിലുള്ളത് 805 ഗോളടിച്ച മുൻ ഓസ്ട്രിയ-ചെക്ക് റിപ്പബ്ലിക് താരം ജോസഫ് ബികാൻ മാത്രം.
സ്പോർട്ടിങ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ്, യുവൻറസ് ക്ലബുകൾക്കായി 656 ഗോളുകളാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. ദേശീയ ടീമിനായി 102 ഗോളും നേടി. ആകെ നേട്ടം 758.1956 മുതൽ 1977 വരെ കളിച്ച പെലെ സാേൻറാസിലും ന്യൂയോർക് കോസ്മോസിലുമായി 680ഉം ദേശീയ ടീമിനായി 77 ഗോളും നേടി.
കഴിഞ്ഞ കളിയിൽ ഫിയോറെൻറിനയോട് തോറ്റ യുവൻറസ്, പൂർണ മേധാവിത്വം സ്ഥാപിച്ചാണ് ഉദ്നിസെയെ വീഴ്ത്തിയത്. 31, 70 മിനിറ്റുകളിൽ ക്രിസ്റ്റ്യാനോ ഗോൾ നേടി. ഫ്രെഡറികോ ചീസയും പൗലോ ഡിബാലയുമാണ് മറ്റ് ഗോൾ സ്കോറർമാർ. ലീഗിലെ മറ്റു മത്സരങ്ങളിൽ എ.സി മിലാൻ, നാപോളി, എ.എസ് റോമ, അറ്റ്ലാൻറ ടീമുകൾ ജയിച്ചു.
ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡ് മെസ്സി മറികടന്നിരുന്നു. ബ്രസീലിയൻ ക്ലബായ സാേന്റാസിനായി പെലെ നേടിയ നേടിയ 643 ഗോളുകളുടെ റെക്കോർഡാണ് മെസ്സി മറകടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.