റൊണാൾഡോയുടെ ഹാട്രിക് രക്ഷയായി; യുനൈറ്റഡിന് ജയം

ലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് വിജയം. 3-2ന് നോർവിച് സിറ്റിയെയാണ് യുനൈറ്റഡ് കീഴടക്കിയത്.


ആദ്യ പകുതിയിൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളിൽ മുന്നിൽ കടന്ന യുനൈറ്റഡിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ നോർവിച് രണ്ടു ഗോളുകൾ തിരിച്ചടിച്ചു. തുടർന്ന് 76ാം മിനിറ്റിൽ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോളിൽ യുനൈറ്റഡ് ജയം കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Cristiano Ronaldo Hat-Trick Saves; Manchester United beat Norwich 3-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.