എടപ്പാൾ: കൈയിൽ കാശില്ല. പക്ഷേ ഫുട്ബാൾ ലോകകപ്പല്ലെ, നാലാള് കാണുന്നിടത്ത് ഇഷ്ടതാരത്തിന്റെ ചിത്രം വെക്കണം...ആഗ്രഹം സഫലമാക്കാൻ ഒടുവിൽ ഒരുകൂട്ടം കുരുന്നുകൾ ഹാർഡ് ബോർഡ് പേപ്പർ വെട്ടിമിനുക്കി റൊണാൾഡോയുടെ രൂപമാക്കി റോഡരികിലെ തെങ്ങിൽ സ്ഥാപിച്ചു.
ലക്ഷങ്ങൾ മുടക്കി കട്ടൗട്ടും ഫ്ലക്സും സ്ഥാപിക്കുന്ന കാലത്ത് കരുന്നുകൾ ഹാർഡ് ബോർഡിൽ നിർമിച്ച പോർചുഗൽ സൂപ്പർ താരം റൊണാൾഡോയുടെ ചിത്രം അങ്ങനെ തെങ്ങിൻ മുകളിലെത്തി. എടപ്പാൾ അയിലക്കാട് കോട്ടമുക്ക് സ്വദേശികളായ താഴത്തേതിൽ ഹമീദിന്റെ മകൻ ആഫിസ്, കൊട്ടിലിൽ ബാവയുടെ മകൻ സാദിൽ, താഴത്തേതിൽ ഹക്കീമിന്റെ മകൻ ഷാദിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കുരുന്നുകൾ നിർമിച്ച റൊണാൾഡോയുടെ രൂപം ഇഷ്ടപ്പെട്ട നാട്ടിലെ ഒരുകൂട്ടം മുതിർന്നവർ പിന്തുണ പ്രഖ്യാപിച്ചാണ് ബോർഡ് തെങ്ങിൽ കെട്ടാൻ സഹായിച്ചത്. ഇത്തവണ കപ്പ് പോർചുഗൽ കൊണ്ടുപോകുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ വലനിറയുന്ന ഗോൾ അടിക്കുമെന്നുമാണ് കരുന്ന് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.