ലിസ്ബൻ: ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ 196 മത്സരങ്ങളുമായി കുവൈത്തിന്റെ ബദർ അൽ മുതവ്വക്കൊപ്പമാണ് ക്രിസ്റ്റ്യാനോ.
വ്യാഴാഴ്ച യൂറോ യോഗ്യത റൗണ്ടിൽ ലിച്ചെൻസ്റ്റീനെതിരെ നടക്കുന്ന കളിയിൽ ഇറങ്ങിയാൽ താരം ലോക റെക്കോഡിന് ഏക അവകാശിയാവും. ലോകകപ്പിലാണ് ക്രിസ്റ്റ്യാനോ 196ാം മത്സരം കളിച്ചത്. പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ ആദ്യ ദൗത്യമാണ് യൂറോ യോഗ്യത.
ബദർ അൽ മുതവ്വ കഴിഞ്ഞവർഷം ജൂൺ 14നാണ് അവസാന മത്സരം കളിച്ചത്. ലിച്ചെൻസ്റ്റീനെതിരെ കളത്തിലിറക്കിയാൽ റൊണാൾഡോക്ക് അപൂർവ നേട്ടം സ്വന്തമാക്കാനാകും. 2003 ആഗസ്റ്റ് 20നാണ് താരം പോർചുഗലിനായി അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബർ 10ന് ഖത്തർ ലോകകപ്പിലാണ് അവസാനമായി ദേശീയ ടീമിന്‍റെ ജഴ്സി അണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.