'എന്‍റെ കരിയറിലെ തന്നെ പ്രധാന നാഴികകല്ലാണിത്, എന്നെ റെക്കോർഡ് വേട്ടയാടുന്നു'; ചരിത്രനേട്ടത്തിന് ശേഷം റൊണാൾഡോ

ഔദ്യോഗിക മത്സരങ്ങളിൽ രാജ്യത്തിനും ക്ലബിനുമായി 900 ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചിരുന്നു. ക്രൊയേഷ്യക്കെതിരായ നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗലിനായി 34ാം മിനിറ്റിൽ നൂനോ മെൻഡസിന്‍റെ ക്രോസ് വലയിലെത്തിച്ചാണ് അദ്ദേഹത്തിന്‍റെ ചരിത്രം നേട്ടം. ഗോളടിച്ച ശേഷം വികാരഭരിതനായ താരം ഗ്രൗണ്ടിൽ കിടന്നു.

മറ്റെല്ലാ നാഴികകല്ല് പോലെയാണ് ഈ നേട്ടവും എന്നാണ് തോന്നുക. എന്നാൽ ഇതിന് എത്രമാത്രം പരിശ്രമിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമെ അറിയികയുള്ളൂ എന്നായിരുന്നു റൊണാൾഡോ മത്സര ശേഷം പറഞ്ഞത്. '900 ഗോൾ നേട്ടം മറ്റെല്ലാ നാഴികകല്ല് പോലെ തന്നെ തോന്നും. എന്നാൽ ഇതിന് പിന്നിലെ കഠിന പ്രയത്നം എനിക്ക് മാത്രമെ അറിയുകയുള്ളൂ. 900 ഗോൾ നേടാൻ എല്ലാ ദിവസവും എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് അറിയാം. എന്‍റെ കരിയറിലെ തന്നെ അതുല്യമായ ഒരു നേട്ടമാണ് ഇത്. ഞാൻ റെക്കോർഡ് തകർക്കാറില്ല റെക്കോഡാണ് എന്നെ വേട്ടയാടുന്നത്,' റൊണാൾഡോ പറഞ്ഞു.

പോർച്ചുഗലിനായി 131 ഗോൾ നേടിയ റോണോ ക്ലബ് തലത്തിൽ റയൽ മാഡ്രിഡിനായി 450ഉം മാഞ്ചസ്റ്റർ യുനൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അൽനസ്റിനായി 68ഉം ഗോളുകളാണ് അടിച്ചുകൂട്ടിയത്. റൊണാൾഡോയുടെ തൊട്ടുപിന്നിൽ ഗോൾവേട്ടയിൽ രണ്ടാമതുള്ളത് അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ്. ഔദ്യോഗിക മത്സരങ്ങളിൽ നിന്നും 838 ഗോളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. റൊണാൾഡോക്ക് പുറമെ ഡിയോഗോ ഡലോട്ട് ഗോളും സെൽഫ് ഗോളും നേടിയ മത്സരത്തിൽ പോർച്ചുഗൽ 2-1നാണ് ക്രൊയോഷ്യക്തെതിരെ വിജയിച്ചത്.

Tags:    
News Summary - cristiano ronaldo's words after scoring 900 goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.