ജയ്പുർ: രാജസ്ഥാനിലെ ദൗസയിൽ നടന്ന ഓൾ ഇന്ത്യ ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി കേരള കിരീടം നേടി. ഫൈനലിൽ രാജസ്ഥാൻ യുനൈറ്റഡിനെ 2-1നാണ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റനും മുന്നേറ്റനിര താരവുമായ ബിബിൻ ഫ്രാൻസിസ് (20) നേടിയ ഗോളിലൂടെ എഫ്.സി കേരള ലീഡ് നേടിയെങ്കിലും വിദേശതാരം ചാൻസോ (60) രാജസ്ഥാൻ യുനൈറ്റഡിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്ത് എസ്. അഭിഷേകാണ് എഫ്.സി കേരളയുടെ വിജയഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.