അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്റർ മയാമി ക്ലബിലെ അരങ്ങേറ്റം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇഞ്ചുറി ടൈമിലെ ഗോളിലൂടെ മെസ്സിയാണ് ഇന്റർ മയാമിയെ വിജയതീരത്തേക്ക് എത്തിച്ചത്. മയാമി വിജയിച്ചതിന് പിന്നാലെ ഇപ്പോൾ വൈറലാവുന്നത് ഗോളിന് ശേഷം ടീമിന്റെ സഹ ഉടമകളിലൊരാളായ ഡേവിഡ് ബെക്കാമിന്റെ പ്രതികരണമാണ്.
ഗോളിന് പിന്നാലെ കണ്ണീരണിഞ്ഞ് നിൽക്കുന്ന ബെക്കാമിന്റെ ചിത്രങ്ങളാണ് വൈറലായത്. മത്സരത്തിന് ശേഷം മെസ്സിയേയും സഹതാരമായ സെർജിയോ ബുസ്കറ്റിനേയും ബെക്കാം അഭിനന്ദിക്കുകയും ചെയ്തിരുന്നു. 94ാം മിനിറ്റിൽ ടീമിന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ഇത് ഇങ്ങനെയാണ് അവസാനിപ്പിക്കേണ്ടതെന്ന് ഞാൻ ചിന്തിച്ചിരുന്നു. പ്രത്യേകിച്ചും മെസ്സിയേയും സെർജിയോയേയും പോലുള്ള താരങ്ങൾ കളിക്കളത്തിലുള്ളപ്പോഴെന്ന് ബെക്കാം പറഞ്ഞു.
ഞങ്ങളുടെ ആരാധകർക്ക് അവിസ്മരണീയമായ രാത്രിയാണ് ഇത്. അവർ ലിയോയെ കാണാനാണ് മൈതാനത്തെത്തിയത്. മെസിയെ കാണാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ സ്റ്റേഡിയത്തിലേക്ക് ഒഴുകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർമയാമിയിലെ മെസ്സിയുടെ അരങ്ങേറ്റ മത്സരം കാണാനായി അമേരിക്കൻ ബാസ്കറ്റ്ബോൾ താരം ലേബ്രോൺ ജെയിംസും ടെന്നീസ് താരം സെറീന വില്യംസും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.