മഡ്രിഡ്: ഒരിടവേളക്ക് ശേഷം ബാഴ്സ ആരാധകർക്ക് ആഹ്ലാദിക്കാൻ വീണ്ടുമൊരു ജയം കൂടി. തകർന്നു തരിപ്പണമായ ബാഴ്സലോണ ടീമിനെ രക്ഷിക്കാനായി പരിശീലക വേഷത്തിലെത്തിയ മുൻ താരം സാവിയുടെ ബാഴ്സക്ക് ആദ്യ മത്സരത്തിൽ ജയം. കാറ്റാലൻ െഡർബി പോരാട്ടത്തിൽ എസ്പാനിയോളിനെ 1-0ത്തിനാണ് ബാഴ്സ തോൽപിച്ചത്. നേരിയ വിജയമാണെങ്കിലും ജയിച്ചു തുടങ്ങാനായി എന്നത് സാവിക്ക് വലിയ ആശ്വാസമാവും.
48ാം മിനിറ്റിൽ മെംഫിസ് ഡിപായ് നേടിയ പെനാൽറ്റി ഗോളിലാണ് ബാഴ്സ ജയിച്ചത്. നിറംമങ്ങിയ ജയമാണെങ്കിലും മൂന്ന് പോയന്‍റ് ബാഴ്സയെ ആറാം സ്ഥാനത്തേക്ക് എത്തിച്ചു. ഒന്നാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ ഇപ്പോഴും എട്ടുപോയന്‍റ് പിറകിലാണ് ബാഴ്സ.
ലാലിഗയിൽ അവസാനമായി കളിച്ച നാലു മത്സരങ്ങളിലും ബാഴ്സ ജയിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് കോച്ച് റൊണാൾഡ് കൂമാനെ ബാഴ്സ പുറത്താക്കിയത്.
ചാമ്പ്യൻസ് ലീഗ് നിർണായക പോരാട്ടത്തിൽ ബെൻഫിക്കയെ നേരിടാനൊരുങ്ങുന്ന ബാഴ്സക്ക് ഈ ജയം വലിയ ഊർജം നൽകും. ആറു പോയന്‍റുമായി ഗ്രൂപ് ഇയിൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ബെൻഫിക്കയോട് തോറ്റാൽ ബാഴ്സക്ക് ഒരു പക്ഷേ ആദ്യ റൗണ്ടിൽ തന്നെ മടങ്ങേണ്ടിവരും. കാരണം ബയേൺ മ്യൂണികിനെതിരെയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ബാഴ്സയുടെ അവസാന മത്സരം. വൻ ഫോമിലുള്ള ജർമൻ സംഘത്തെ ഈ നിലയിൽ തോൽപിക്കാൻ പാടുപെടേണ്ടിവരുമെന്നതിനാൽ ബെൻഫിക്കയെ തോൽപിച്ച് സേഫ് സോണിലാവുന്നതാവും ബാഴ്സക്ക് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.