റിയോ െഡ ജനീറോ: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക് ആദരമർപ്പിച്ച് കോപ അമേരിക്ക സംഘാടകർ. അർജൻറീന-ചിലി മത്സരത്തിന് മുന്നോടിയായി റിയോയിലെ നിൽട്ടൺ സാേൻറാസ് സ്റ്റേഡിയത്തിലാണ് ലൈറ്റ് ആൻഡ് പ്രൊജക്ഷൻസ് ഷോ അരങ്ങേറിയത്. സ്റ്റേഡിയത്തിൽ കളി കാണാൻ ആളുണ്ടായിരുന്നില്ലെങ്കിലും സംഘാടകരായ കോൺമെബോൾ സാമൂഹിക മാധ്യമങ്ങൾ വഴി മൂന്നു മിനിറ്റുള്ള അതിെൻറ വിഡിയോ പങ്കുവെച്ചു.
1989ൽ ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നാപോളിക്കായി വാംഅപ് ചെയ്യുേമ്പാൾ പശ്ചാത്തലത്തിൽ അലയടിച്ച ഓപസിെൻറ ലൈവ് ഈസ് ലൈഫ് സൗണ്ട്ട്രാക്കിെൻറ അകമ്പടിയോടെയുള്ള വിഡിയോയിൽ മറഡോണ കളിച്ച ക്ലബുകളുടെ ജഴ്സിയിൽ പന്ത് ജഗ്ൾ ചെയ്യുന്ന ഹോളോഗ്രാഫിക് ഇമേജുകളാണുണ്ടായിരുന്നത്. അർജൻറീനോസ് ജൂനിയേഴ്സ്, ബോക ജൂനിയേഴ്സ്, ബാഴ്സലോണ, നാപോളി, സെവിയ്യ, നൂവെൽസ് ഓൾഡ് ബോയ്സ്, അർജൻറീന ദേശീയ ടീം എന്നിവയുടെയെല്ലാം ജഴ്സികൾ മിന്നിമറിഞ്ഞു.
മറഡോണയുടെ ജീവിതത്തിലെ പ്രധാന കളിമുഹൂർത്തങ്ങളും ഷോയിൽ കടന്നുവന്നു. 2001 ലാ ബോംബനേര സ്റ്റേഡിയത്തിൽ ബോക ജൂനിയേഴ്സ് ആരാധകരെ അഭിസംബോധന ചെയ്ത് നടത്തിയ വിടവാങ്ങൽ പ്രസംഗത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. കഴിഞ്ഞവർഷം നവംബർ 25നാണ് ഇതിഹാസതാരം ഇഹലോകവാസം വെടിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.