ദോഹ: രണ്ട് കൊല്ലങ്ങൾക്കപ്പുറം 2022ൽ ലോകകപ്പ് നടക്കാനിരിക്കുന്ന ഖത്തറിൻെറ ചങ്ങാതി കൂടിയാണ് ഡീഗോ മറഡോണ. കളിയിടങ്ങളെ അത്രമേൽ സ്നേഹിക്കുന്ന ഖത്തറിന് അദ്ദേഹത്തിൻെറ വേർപാട് ഇരട്ടി വേദനകൂടിയാണ്.
2005 നവംബറിൽ അദ്ദേഹം ഖത്തറിൽ എത്തിയിരുന്നു. ലോകത്തിലെ മികച്ച കായിക കേന്ദ്രമായ ആസ്പെയർ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിനായിരുന്നു അത്. അന്ന് രണ്ട് ഇതിഹാസ താരങ്ങളാണ് ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത്. സാക്ഷാൽ പെലെയും മറഡോണയും.
ഖത്തറിലെത്തിയ അദ്ദേഹം ആരാധകരോട് ഏെറ സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. ചിരിച്ച മുഖവുമായി അദ്ദേഹം ആരാധകരെ വരവേറ്റു. അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത കറുത്ത ടി-ഷർട്ട് അണിഞ്ഞാണ് മറഡോണ എത്തിയത്. അറബികളുടെ വെള്ളതലപ്പാവ് അണിഞ്ഞ അദ്ദേഹം ആരാധകരെ കൈയിലെടുത്തു.
ഒരു ഗൾഫ്രാജ്യത്ത് ആദ്യമായി വിരുന്നെത്തുന്ന ഫിഫ ലോകകപ്പാണ് ഖത്തറിൽ നടക്കാനിരിക്കുന്നത്. കാൽപന്തിെൻറ എക്കാലത്തേയും മികച്ച താരമായ ഡീഗോ മറഡോണയും ഖത്തർ ലോകകപ്പിനെത്തുമായിരുന്നു. 2018ൽ റഷ്യൻ ലോകകപ്പിൽ അദ്ദേഹം കളികാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.