ബ്വേനസ്െഎറിസ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡീഗോയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നിയമിച്ച മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ടിലാണ് ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്. അവസാന 12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും, ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു വിട്ടുനൽകിയെന്നുമാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ.
തലയിലെ ശസ്ത്രക്രിയക്കു ശേഷം ബ്വേനസ് െഎറിസിലെ വീട്ടിൽ വിശ്രമിക്കവെയാണ് 2020 നവംബർ 25ന് ഡീഗോ മറഡോണ മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ, അന്ത്യം സംബന്ധിച്ച് നേരത്തേതന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. കുടുംബവും ആരാധകരും പരാതിയുമായി രംഗത്തെത്തിയതോടെ മറഡോണയുടെ പേഴ്സനൽ ഡോക്ടർ ലിയോപോൾഡോ ലൂക്വി അറസ്റ്റിലാവുകയും, സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് അർജൻറീന ജസ്റ്റിസ് മന്ത്രാലയം പ്രത്യേക മെഡിക്കൽ ബോർഡിനെ അന്വേഷണത്തിനായി നിയമിച്ചത്.
ഏപ്രിൽ 30നു സമർപ്പിച്ച റിപ്പോർട്ടിൽ മറഡോണയുടെ മെഡിക്കൽ ടീമിെൻറ അനാസ്ഥയെയും കെടുകാര്യസ്ഥതയെയും രൂക്ഷമായി വിമർശിക്കുന്നു. അവസാന 12 മണിക്കൂറിൽ മറഡോണ മരണവേദനയിൽ പിടഞ്ഞിട്ടും മെഡിക്കൽ ടീം അടിയന്തര പരിചരണമോ, ജീവൻരക്ഷിക്കാനുള്ള നടപടിയോ സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.