അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡിഗോ മറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള അക്കൗണ്ടിൽ വിചിത്രമായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഞെട്ടിപ്പിച്ചു.
പിന്നാലെയാണ് മറഡോണയുടെ കുടുംബവും മാനേജ്മെന്‍റും അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം സ്ഥിരീകരിച്ചത്. ‘നിങ്ങൾക്ക് അറിയാമോ എന്‍റെ മരണം വ്യാജമായിരുന്നു’വെന്ന സന്ദേശമാണ് ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. അക്കൗണ്ടിൽ വരുന്ന പോസ്റ്റുകളെ അവഗണിക്കാൻ കുടുംബം ആരാധകരോട് അഭ്യർഥിച്ചു. അക്കൗണ്ട് തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും അവർ വ്യക്തമാക്കി.
‘ഡീഗോ മറഡോണയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതായി നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു’ -കുടുംബം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിചിത്ര സന്ദേശങ്ങളോട് ആരാധകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്.
ഹാക്ക് ചെയ്തയാളെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും പലരും സമൂഹമാധ്യങ്ങളില്‍ ആവശ്യപ്പെട്ടു. 2020 നവംബര്‍ 25നാണ് മറഡോണ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.