പാരിസ്: പാതിയിൽ നിൽക്കെ ആവേശം മൂത്ത് കാണികൾ ൈമതാനത്തിറങ്ങി കളിക്ക് തത്കാലം സുല്ലിട്ട് കൈയാങ്കളി തുടങ്ങിയത് ഞെട്ടലായി. ഫ്രഞ്ച് ലീഗ് വണ്ണിലാണ് സംഭവം. നൈസും മാഴ്സെയും തമ്മിലെ പോരാട്ടം ആദ്യ പകുതി പൂർത്തിയാക്കിയ ശേഷം കളി കാര്യമാകുകയായിരുന്നു.
മാഴ്സെ താരം ദിമിത്രി പെയറ്റ് കോർണർ കിക്കെടുക്കാൻ അരികിൽ നിൽക്കെ കാണികളിലൊരാൾ വെള്ളക്കുപ്പി താരത്തിനുനേരെ എറിഞ്ഞു. പുറത്തുകൊണ്ട കുപ്പി കാണികൾക്കുനേരെ താരം തിരിച്ചും എറിഞ്ഞു. സ്വന്തം കാണികളിൽനിന്നു തന്നെയായിരുന്നു കുപ്പിയേറ്. ഏറും തിരിച്ചേറും നടന്നതിനു പിറകെ കാണികൾ മൈതാനത്തേക്കിറങ്ങി. അതോടെ നിയന്ത്രണം നഷ്ടമായത് മത്സരം പാതിവഴിയിൽ അവസാനിപ്പിച്ചു.
പിന്നീട് നൈസ് താരങ്ങൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടെങ്കിലും മാഴ്സെ വഴങ്ങിയില്ല. ഇതോടെ പൂർണമായി നിർത്തിവെക്കുകയായിരുന്നു. ആദ്യ പകുതിയിൽ കാസ്പർ ഡോൾബെർഗ് നേടിയ ഏക ഗോളിന് നൈസ് മുന്നിട്ടുനിൽക്കുകയായിരുന്നു.
കൈയാങ്കളിക്കിടെ ചില മാഴ്സെ താരങ്ങൾക്ക് പരിക്കേറ്റതായും റിേപ്പാർട്ടുണ്ട്. കൈയാങ്കളി മൂത്ത് താരങ്ങളും ആരാധകരും തമ്മിലെ സംഘർഷം ഏറെ നേരം തുടർന്നു.
ലീഗിൽ മാഴ്സെയുടെ ആദ്യ മത്സരവും കൈയാങ്കളിയിൽ കലാശിച്ചിരുന്നു. 3-2ന് ജയിച്ച അന്നത്തെ മത്സരം മോണ്ട്പെലിയർ മൈതാനത്താണ് സംഘർഷത്തിൽ കലാശിച്ച് 89ാം മിനിറ്റിൽ അവസാനിപ്പിച്ചത്. മാഴ്സെ നിരയിലെ വാലന്‍റീൻ റോൻഗിയറുടെ തലക്കടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.