വളാഞ്ചേരി: യുവാക്കളില്‍ കായികശേഷി വികസിപ്പിക്കുക, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ല യുവജനകേന്ദ്രം ജില്ലതല സെവന്‍സ് ഫുട്ബാൾ ടൂര്‍ണമെൻറ് വളാഞ്ചേരിയിൽ സംഘടിപ്പിച്ചു.
വിവിധ യൂത്ത് ക്ലബുകളില്‍ നിന്നായി 36 ടീമുകള്‍ മത്സരിച്ചു. വൈ.എഫ്.എ വണ്ടൂര്‍, ഉദയ സ്പോർട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ് തിരൂരങ്ങാടി, ടൗണ്‍ ടീം കാഞ്ഞമണ്ണ കൂട്ടിലങ്ങാടി എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
കാഷ് അവാർഡുകളും പ്രശസ്തിപത്രവും മെമന്റോയും സമ്മാനിച്ചു.
മത്സരം മുന്‍ കേരള ഫുട്ബാൾ ടീം ക്യാപ്റ്റന്‍ ഫിറോസ് കളത്തില്‍ ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം സമ്മാനദാനം നിര്‍വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് അംഗം ഷരീഫ് പാലോളി, എടയൂർ ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് റഫീഖ്, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അംഗം ടി.പി. മെറീഷ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ ടി.എസ്. ലൈജു, പഞ്ചായത്ത്, നഗരസഭ കോഓഡിനേറ്റര്‍മാരായ ലുക്മാൻ, ബാബു രാജ്, ബിബിൻ ബാലന്, അബ്ദുൽ വഹാബ്, നാസർ കൊട്ടാരം, നിസാർ, ഇര്‍ഷദ്, ഷിബിലി പാലച്ചോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.